എന്ന് കാഞ്ചനയുടെ മൊയ്തീന്‍

Ennu Nintae Moitheen

സിജിത്ത് : കാഞ്ചനമാലയുടേയും മൊയ്തീന്റേയും പ്രണയത്തിന്റെ കഥ നേരത്തെ വായിച്ചറിഞ്ഞിട്ടുണ്ട്. അത്ര തീവ്രമായ അനുഭവം സിനിമയില്‍ പുനരവതരിപ്പിക്കാനാകുമോയെന്ന സംശയമുണ്ടായിരുന്നു. അതുകൊണ്ട് എന്ന് ‘നിന്റെ മൊയ്തീന്‍’ തിയേറ്ററില്‍ കാണേണ്ടതില്ല എന്നായിരുന്നു ഞങ്ങളുടെ ആദ്യ തീരുമാനം.

അഞ്ജലി: സിനിമ തിയേറ്ററില്‍ വന്നതിനു ശേഷം ആദ്യ ദിവസം മുതല്‍ ഓണ്‍ലൈന്‍ റിവ്യൂസ് വായിക്കുന്നുണ്ടായിരുന്നു. ആ റിവ്യൂസില്‍ എല്ലാവരും സിനിമയെ പുകഴ്ത്തുന്നതു ശ്രദ്ധിച്ചപ്പോള്‍ എന്നാല്‍ കണ്ടു നോക്കാമെന്നു കരുതി.

സിജിത്ത്: പല ജീവിത കഥകളും സിനിമയാകുമ്പോള്‍ ഒരു ഡോക്യുമെന്ററി പോലെയാണ്. സംഭവിക്കുക. അതിന്റെ സിനിമാറ്റിക് രസം നഷ്ടപ്പെട്ടു പോകും. പക്ഷെ, നാം സിനിമകളില്‍ കാണുന്ന നായകന്മാരെക്കാള്‍ വലിയ നായകനാണ് ജീവിച്ചിരുന്ന മൊയ്തീന്‍. കളിയിലും കലയിലും രാഷ്ട്രീയത്തിലുമെല്ലാം കേമനായ ഒരാള്‍. അതുകൊണ്ട് തന്നെ സസ്‌പെന്‍സും ത്രില്ലും നിറഞ്ഞ ഒരനുഭവമാക്കി സിനിമയെ മാറ്റാന്‍ തുടക്കം മുതല്‍ സാധിച്ചു.

അഞ്ജലി: ചോര പൊടിയുന്ന കത്തിയുമായി മൊയ്തീന്റെ വാപ്പ പൊലീസ് സ്‌റ്റേഷനിലേയ്ക്ക് കയറി വരുന്ന ആദ്യ സീന്‍ മുതല്‍ സിനിമ പിടിച്ചിരുത്തി. മൊയ്തീനെ കാണിച്ചു തുടങ്ങിയ ഫുട്‌ബോള്‍ കളിയൊക്കെ ആവേശമുണര്‍ത്തുന്നതാണ്.

സിജിത്ത്: കാഞ്ചനയും അവളുടെ അച്ഛനും അക്കാലത്തു തന്നെ മാറി ചിന്തിക്കുന്നവരാണ്. മൊയ്തീനും എംബിബിഎസിനു പഠിക്കുന്ന കാഞ്ചനയും തമ്മിലുള്ള പ്രണയം ആരംഭിക്കുന്ന പുസ്തകത്തിലെ വാക്കുകള്‍ പെറുക്കിയെടുത്ത് കത്തുണ്ടാക്കുന്ന നിമിഷങ്ങളെല്ലാം സുന്ദരമായി.

അഞ്ജലി: പ്രണയ സിനിമകളെന്ന പേരില്‍ തിയേറ്ററിലെത്തുന്ന സിനിമകളൊന്നും തന്നെ യഥാര്‍ത്ഥത്തില്‍ പ്രണയത്തിന്റെ ആഴമുള്ളവയല്ല. തീവ്രമായ പ്രണയാനുഭവം സ്‌ക്രീനില്‍ കണ്ടിട്ട് നാളേറെയായി. പ്രണയമെന്നും പ്രേമമെന്നുമെല്ലാം സിനിമയ്ക്ക് പേരിടും എന്നല്ലാതെ സിനിമയില്‍ പ്രേമം ലവലേശം കാണില്ല.

സിജിത്ത്: തുടക്കം മുതല്‍ സിനിമ എടുത്ത മതേതരമായ നിലപാട് സിനിമയെ കൂടുതല്‍ സാമൂഹ്യപ്രസക്തമാക്കി. കാഞ്ചനമാലയെ മതം മാറ്റിയാല്‍ മതിയല്ലോ വീട്ടില്‍ എതിര്‍പ്പുണ്ടാകാതിരിക്കാന്‍ എന്ന് സഹോദരി പറയുമ്പോള്‍ മൊയ്തീന്‍ പറയുന്നുണ്ട്, അവള്‍ മതം മാറിയാല്‍ ഞാനവളെ കൊല്ലുമെന്ന്- മതമല്ല മനുഷ്യനെന്നും. മനുഷ്യന്‍ സ്‌നേഹമാണെന്നും പറയുകയാണ് സിനിമ.

അഞ്ജലി: പറയുകയല്ല, മൊയ്തീന്റെയും കാഞ്ചനമാലയുടേയും വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിലൂടെ അവരുടെ പ്രണയം കൂടുതല്‍ തീവ്രമാകുന്നത് നാം കണ്ടറിയുകയാണ്. മൊയ്തീനും കാഞ്ചനയ്ക്കും നരവീണു. എന്നിട്ടും അവരുടെ കാത്തിരിപ്പിനോ സ്‌നേഹത്തിനോ യാതൊരു നരയും വീഴുന്നില്ല.

സിജിത്ത്: സിനിമ തുടങ്ങി കുറച്ചങ്ങു കഴിഞ്ഞപ്പോള്‍, ഈ കഥ നടന്നതാണല്ലോ എന്ന് ഞാനങ്ങ് മറന്നു പോയി. കാഞ്ചനമാല ഇപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലോയെന്നും.

അഞ്ജലി: കാഞ്ചനമാലയുടെ മുറച്ചെറുക്കനായി അഭിനയിച്ച ടൊവിനോ, സുധീര്‍ കരമന, ലെന, ബാല- എനിക്ക് അവരെയെല്ലാം നന്നായി ഇഷ്ടപ്പെട്ടു. ബാംഗ്ലൂര്‍ ഡെയ്‌സില്‍ കണ്ട പാര്‍വ്വതിയേയല്ല ഇതില്‍. കാഞ്ചനയാകാന്‍പാര്‍വ്വതി വണ്ണം പോലും കൂട്ടിയിട്ടുണ്ട്. പൃഥ്വിരാജ് ഓവറാക്കിയില്ല. തമാശ കൈകാര്യം ചെയ്യാന്‍ പൃഥ്വി ഏറെ പണിപ്പെടുന്നുണ്ട്.

അദ്ദേഹത്തിന്റെ നര്‍മ്മം അത്ര ഈസിയാകുന്നില്ലാ യെന്ന് ചില സമയങ്ങളില്‍ സംശയം തോന്നും.

സിജിത്ത്: ലെനയുടെ കാര്യം എടുത്തു പറയേണ്ടതാണ്. ഇത്രയും കരുത്തുള്ള ഒരു നടിയെ കണ്ടുകിട്ടുക പ്രയാസമാണ്. ചുരുട്ടും വലിച്ചുള്ള ആ തുടക്കം മുതല്‍ കാഞ്ചനയുടെ ആശുപത്രിയിലെത്തിയ പെര്‍ഫോമന്‍സ്വരെ നീളുന്നു ലെനയുടെ നിര്‍ണ്ണായക അഭിനയ നിമിഷങ്ങള്‍. തിലകനെയൊക്കെ പോലെ തികവുണ്ട് ലെനയ്ക്കിപ്പോള്‍ തന്നെ.

ennu ninte moideenie

അഞ്ജലി: കാഞ്ചനമാലയും മൊയ്തീനും പരസ്പരം സ്പര്‍ശിക്കുന്നു പോലുമില്ല. മാംസനിബന്ധമല്ലാത്ത അനുരാഗം ഏറെ സൗന്ദര്യാത്മകമായി ചിത്രീകരിച്ചിട്ടുമുണ്ട്.

സിജിത്ത്: ചങ്ങമ്പുഴയുടെ കവിത ഗാനമായപ്പോള്‍ സുന്ദരമായി. ജോമോന്റെ ക്യാമറ വര്‍ക്ക് പതിവുപോലെ എടുത്തു പറയുന്നതായി. പശ്ചാത്തലസംഗീതം സിനിമയ്ക്ക് ഈറന്‍ നനവ് നല്‍കുന്നുണ്ടായിരുന്നു.എപ്പോഴും കടന്നു വരുന്ന മഴയുടെ സാന്നിധ്യം അവസാനനിമിഷങ്ങളിലെ മഴയിലേയ്ക്കുള്ളതായിരുന്നു.

അഞ്ജലി: മൊയ്തീന്റെ കാലവും രാഷ്ട്രീയവുമെല്ലാം പറയുന്നതില്‍ ചരിത്രപരമായ ചില പിശകുകള്‍ തോന്നാതിരുന്നില്ല. മതാതീതമായ പ്രണയം പറയുന്ന ഒരു സിനിമയില്‍ എന്തിന് കുറ്റം കാണാന്‍ ശ്രമിക്കണം എന്നേ തോന്നിയുള്ളു. മലയാള സിനിമയിലെ എക്കാലത്തേയും പ്രണയ ചിത്രങ്ങളില്‍ ‘എന്ന് നിന്റെ മൊയ്തീന്‍’ തീര്‍ച്ചയായും ഉണ്ടാകും. സിനിമകണ്ടപ്പോള്‍ മുക്കത്തു പോയി ജീവിച്ചിരിക്കുന്ന കാഞ്ചനമാലയെ നേരില്‍ കാണാന്‍ തോന്നി.

Share this article ->FacebookGoogle+TwitterLinkedInPinterestEmail

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ സ്മാര്‍ട്ട്‌ ഫാമിലി ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

5 × 2 =

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>