ഒന്നര കുഞ്ഞ്

kid

കുഞ്ഞുണ്ടായപ്പോള്‍ മുതല്‍ രമ്യ ടെന്‍ഷനിലാണ്. അവന്‍ പതിയെ പിച്ച വച്ച് നടക്കാന്‍ തുടങ്ങിയപ്പോള്‍ രമ്യക്ക് കൂടുതല്‍ ടെന്‍ഷനായി. ആദ്യമായി മുട്ടുകാലില്‍ നിഷിന്‍ എഴുന്നേറ്റ് നിന്നതും മൂക്കും കുത്തി ഒറ്റവീഴ്ച. കുഞ്ഞിന്റെ നിലവിളി കേട്ടല്ല, രമ്യയുടെ നിലവിളി കേട്ടാണ് അച്ഛനും അമ്മയും ഓടി വന്നത്. പിന്നീട് ദിവസം തോറുമുള്ള അവന്റെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍ രമ്യ കൗതുകത്തോടെയാണ് കണ്ടു നിന്നത്. കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെ ആദ്യമാസങ്ങള്‍ ആസ്വദിക്കാനു ള്ളതാണ്. അവര്‍ നടന്നു കയറുന്ന വ്യത്യസ്ത ഘട്ടങ്ങള്‍ ഏതൊക്കെയാണെന്ന്

അറിയാം.  ശാരീരികമായ  വികാസം

ഒന്നര വയസ്സിനുള്ളിലാണ് കുഞ്ഞുങ്ങളുടെ അടിസ്ഥാന ശാരീരിക വ്യതിയാനങ്ങള്‍ സംഭവിക്കുന്നത്. കുഞ്ഞുകാലടികള്‍ പെറുക്കി വച്ച് അവര്‍ പിച്ച വയ്ക്കാന്‍ തുടങ്ങുന്നതും ഈ കാലയളവില്‍ തന്നെയാണ്. നിരവധി പരിശ്രമത്തിന് ശേഷമാണ് അവര്‍ മുട്ടില്‍ നീന്തുന്നതും പിടിച്ചെഴുന്നേല്‍ക്കുന്നതും.  കപ്പില്‍ ചായ വേണമെന്നും അത് തനിയെ പിടിച്ച് കുടിക്കണമെന്നും കുഞ്ഞുങ്ങള്‍ വാശി കാണിക്കുന്നത് ഈ പ്രായത്തിലാണ്. ഭക്ഷണം തനിയെ വാരിക്കഴിക്കാനായിരിക്കും ഇവര്‍ക്കിഷ്ടം. സ്റ്റെപ്പ് കയറാനും മേശയിലിരിക്കുന്ന സാധനങ്ങള്‍ വലിച്ച് നിലത്തിടാനും സ്പൂണ്‍, പേന, പെന്‍സില്‍ ഇവ കൈകൊണ്ട് പിടിക്കാനും കൈയില്‍ കിട്ടുന്നത് എടുത്ത് ഭിത്തിയില്‍ വരക്കാനുമൊക്കെയായിരിക്കും ഈ  പ്രായത്തിലെ കുഞ്ഞുങ്ങള്‍ക്ക് കൂടുതലിഷ്ടം. ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ നോക്കാന്‍ കൂടെയൊരാള്‍ എപ്പോഴും വേണമെന്ന കാര്യം നിര്‍ബന്ധമാണ്. കാരണം അവര്‍ ഓടിക്കളിക്കുന്ന പ്രായമാണിത്.

അവബോധത്തിലുള്ള വികാസം

തിരിച്ചറിവിന്റെ പ്രായം കൂടിയാണിത്. അച്ഛനെയും അമ്മയെയും അവര്‍ തിരിച്ചറിയുന്ന സമയം ഇതാണ്. നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അവര്‍ കേള്‍ക്കുന്നതും അനുസരിക്കാന്‍ ശ്രമിക്കുന്നതും അനുകരിക്കാന്‍ ശ്രമിക്കുന്നതും ഒന്നരവയസ്സിന്റെ കാലയളവിലാണ്. എന്തെങ്കിലും വസ്തുക്കള്‍ എടുക്കരുതെന്നോ തൊടരുതെന്നോ പറഞ്ഞാല്‍ അവര്‍ അക്ഷരം പ്രതി അനുസരിക്കുന്നതായി കാണാം. മറിച്ചും സംഭവിക്കാം. എല്ലാ ദിവസവും ചെയ്യുന്ന കാര്യങ്ങള്‍ ശീലങ്ങളായി മാറുന്നതും ഈ സമയത്താണ്. ഇഷ്ടമുള്ള പാവ, മറ്റ് കളിപ്പാട്ടങ്ങള്‍, ഇഷ്ടപ്പെട്ട ഉ ടുപ്പ് എന്നിവ തിരഞ്ഞെടുക്കുന്നു. അമ്മ തന്നെ ഉറക്കുന്നത് പോലെയായിരിക്കും പാവക്കുട്ടിയെ അവര്‍ ബെഡ്ഡില്‍ കിടത്തിയുറക്കുന്നത്. വീട്ടില്‍ സ്ഥിരമായി ഉള്ളവരെയും ഇടയ്ക്ക് വന്നുപോകുന്നവരെയും അവര്‍ മനസ്സില്‍ സൂക്ഷിച്ച് വയ്ക്കുകയും പരിചയ ഭാവം കാണിക്കുകയും ചെയ്യും.

മാനസികവും വൈകാരികവുമായ വികാസം

കളിപ്പാട്ടങ്ങളില്‍ ഏറ്റവും ഇഷ്ടമുള്ള പാവക്കുട്ടിക്ക് പേരിട്ട് എപ്പോഴും കൂടെക്കൊണ്ടു നടക്കുന്ന പ്രായമാണിത്. അവര്‍ കണ്ടെത്തുന്ന കാര്യങ്ങള്‍, ഉച്ചരിക്കുന്ന വാക്കുകള്‍ ഇവയെല്ലാം ഒരേസമയം വിചിത്രവും രസകരവുമായി തോന്നാം. വീട്ടിലുള്ളവരോട് വളരെ അടുപ്പം കാണിക്കുകയും അതിഥികള്‍ വരുമ്പോള്‍ അവരോട് ഇണങ്ങാന്‍ ബുദ്ധിമുട്ട് പ്രകടിപ്പിക്കുകയും ചെയ്യുന്ന കുഞ്ഞുങ്ങളുണ്ട്. കൗതുകം തോന്നുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതും അത് കാണുമ്പോള്‍ സന്തോഷം കാണിക്കുന്നതും ഈ പ്രായത്തിലാണ്. ഇഷ്ടമില്ലാത്ത കാര്യങ്ങളോടും വസ്തുക്കളോടും അവര്‍ അനിഷ്ടം പ്രകടിപ്പിക്കുന്നതും കാണാന്‍ സാധിക്കും.

ആശയവിനിമയത്തിലെ വികാസം

ആദ്യകാലത്ത് അക്ഷരങ്ങള്‍ അവരുടെ നാവിന് വഴങ്ങില്ല, ചില അക്ഷരങ്ങളും വാക്കുകളും മാത്രമേ അവര്‍ കൃത്യമായി ഉച്ചരിക്കാറുള്ളൂ. അമ്മ എന്ന വാക്ക് മാത്രമേ അവര്‍ കൃത്യമായി പറയൂ. കുട്ടികളോട് അവരുടെ ഭാഷയില്‍ കൊഞ്ചി സംസാരിക്കുന്നവരുണ്ട്. ആശയവിനിമയം വളരെ കൃത്യമായി നടക്കേണ്ട ഈ പ്രായത്തില്‍ ഈ രീതി ഗുണകരമാവില്ല. നല്ല സംസാരത്തിലും പെരുമാറ്റത്തിലുമായിരിക്കണം കുഞ്ഞുങ്ങള്‍ വളര്‍ന്നു വരേണ്ടത്. കുഞ്ഞുങ്ങളെ എല്ലാവര്‍ക്കും ഇഷ്ടമാണ്. ആദ്യത്തെ ഒന്നരവയസ്സിലാണ് അവര്‍ സ്വഭാവത്തിന്റെയും ബന്ധങ്ങളുടെയും അടിസ്ഥാനം മനസ്സിലാക്കുന്നത്. നമ്മുടെ കുഞ്ഞുങ്ങളെ നല്ല സ്വഭാവവും മിടുക്കരുമായി വളര്‍ത്താന്‍ എല്ലാ രക്ഷിതാക്കള്‍ക്കും കഴിയണം.

Share this article ->FacebookGoogle+TwitterLinkedInPinterestEmail

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ സ്മാര്‍ട്ട്‌ ഫാമിലി ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

one × 4 =

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>