കളിയിലെ കാര്യങ്ങള്‍

kids activity

അമന്‍ രാവിലെ മുതല്‍ ആ കാറിനുള്ളിലാണ്. ഏത് കാറാണന്നല്ലേ? അവന്റെ വല്യപ്പച്ചന്റെ കാറാണത്. അപ്പച്ചന്റെ ഓര്‍മ്മയ്ക്കായി അമന്റെ പപ്പ ആ കാര്‍ വില്‍ക്കാതെ സൂക്ഷിച്ചിരിക്കുകയാണ്. എല്ലാ ദിവസും അമന്റെ പപ്പ ഈ കാര്‍ വൃത്തിയാക്കും. സ്‌കൂള്‍ അവധിയായത് കൊണ്ട് അമന്റെ കളി അതിനുള്ളിലാണ്. അവന്‍ കാറിനുള്ളില്‍ കളിക്കുമെന്നറിയാവുന്നതിനാല്‍ എഞ്ചിന്‍ മാറ്റിയിരിക്കുകയാണ്. അവന്‍ എങ്ങനെയാണ് ഈ കളി ആസ്വദിക്കുന്നത് എന്നതിന് ഒരു ചെറിയ ഉദാഹരണം പറയാം. രാവിലെ കുളിയും ഭക്ഷണവും കഴിഞ്ഞ് കാറിനുള്ളില്‍ കയറിയിരുന്ന് അവന്‍ പപ്പയെ വിളിക്കും, ”പപ്പ വേഗം വാ, ഓഫീസില്‍ ലേറ്റാകും. ഞാന്‍ കൊണ്ടുവിടാം.” അതുപോ ലെ അമ്മയെ വിളിച്ചിട്ട് പറയുന്നത് ഇങ്ങനെയായിരിക്കും; ”അമ്മയ്ക്ക് അച്ഛമ്മയുടെ അടുത്ത് പോകണമെന്ന് പറഞ്ഞില്ലേ? വേഗം വാ, ഞാന്‍ കൊണ്ടുവിടാം.”

അയല്‍പക്കത്തെ കുട്ടികളെ കാറില്‍ കയറ്റി പാര്‍ക്കിലും സിനിമയ്ക്കും ഒക്കെ കൊണ്ടുപോകുന്നതും അമന്റെ കളികളിലെ പ്രധാന ഐറ്റമാണ്.  കുട്ടികളുടെ ഇത്തരം കളികളെ ‘അവര്‍ കളിക്കുന്നതല്ലേ’ എന്ന് പറഞ്ഞ് നിസ്സാരമാക്കരുത്. അവരുടെ ഗവേഷണവും കണ്ടുപിടുത്തങ്ങളും ഭാവനയുമാണ് അവര്‍ കളികളാക്കി മാറ്റുന്നത്. അമ്മയെ കാറില്‍ കയറ്റി യാത്ര പോകുന്നതായി ഒരു കുട്ടി അഭിനയിക്കുന്നുണ്ടെങ്കില്‍ അത് അമ്മയോടുള്ള അവന്റെ സ്‌നേഹത്തെയും അടുപ്പത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത്.  ജീവിതാന്ത്യം വരെ കൊണ്ടുപോകാന്‍ ഇഷ്ടമുള്ള സ്വപ്‌നങ്ങളെയാണ് കുഞ്ഞുങ്ങള്‍ അവരുടെ കളിയിലൂടെ പുറത്തുകൊണ്ടുവരുന്നത്. ബൈക്കില്‍ കയറിയിരുന്ന് വിമാനം പറത്തുന്നതിനെപ്പറ്റി സംസാരിക്കുന്നുണ്ടെങ്കില്‍ അവന്റെ ഉള്ളില്‍ പൈലറ്റാകണം എന്നൊരു മോഹം ഉടലെടുക്കുന്നുണ്ടാകാം. ഒരുപക്ഷേ വിമാനം പറത്തുന്ന ഡ്രൈവറുടെ പേര് പൈലറ്റ് എന്നാണ് എന്നു പോലും അവനറിയില്ലായിരിക്കാം. ഇത്തരം ഭാവനാസമ്പന്നമായ കളികള്‍ അവരുടെ ചിന്തയെയും പ്രവര്‍ത്തനങ്ങളെയും കൂടുതല്‍ സ്വാധീനിക്കുന്നു. അവരുടെ ജിജ്ഞാസയെ വളര്‍ത്തുകയും മാനസിക സമ്മര്‍ദ്ദത്തെ ലഘൂകരിക്കുകയും ഉന്മേഷം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കുട്ടികളെ കളിക്കാന്‍ ആരും പഠിപ്പിച്ച് കൊടുക്കേണ്ട കാര്യമില്ല. തൊട്ടിലില്‍ കിടക്കുമ്പോള്‍ മുതല്‍ ഓടിക്കളിക്കുന്നത് വരെ ഇവര്‍ കളിക്കാന്‍ ആവേശം കാണിക്കുന്നവരാണ്.  കുളി കഴിഞ്ഞ് ഉടുപ്പിടാന്‍ വിളിക്കുമ്പോള്‍ വരാതെ വീട് മുഴുവന്‍ ഓടിനടക്കുന്ന കുഞ്ഞുങ്ങളെ കണ്ടിട്ടില്ലേ? അവരെ സംബന്ധിച്ച് അതൊരു കളിയാണ്, കാണുന്നതെല്ലാം കൗതുകവും. എന്തിലും കളിക്കാനുള്ള അവസരവും കാണുന്നവരാണ് കുഞ്ഞുങ്ങള്‍. അവര്‍ക്ക് ജന്മനാ കിട്ടുന്ന കഴിവാണത്.കുട്ടികളുടെ വളര്‍ച്ചയെ കളികള്‍ എങ്ങനെ സഹായിക്കുന്നു? കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയില്‍ കളികളുടെ പ്രാധാന്യം ഏറെയാണ്.

1. ആശയ വിനിമയം  സുഗമമാക്കുന്നു

ഭാഷയിലുള്ള കഴിവിനെയും സംസാരത്തെയും മെച്ചപ്പെടുത്താന്‍ കളിയിലൂടെ സാധിക്കുന്നു. പാവക്കുട്ടിയുമായി കളിക്കുന്ന കുട്ടികള്‍ തനിയെ വര്‍ത്തമാനം പറയുന്നത് കേട്ടിട്ടില്ലേ? പാവക്കുട്ടിയെ ജീവനു ള്ള ഒരു വസ്തുവായി സങ്കല്‍പിച്ചാണ് അവര്‍ കളിക്കാന്‍ കൂട്ടിയിരിക്കുന്നത്. അവര്‍ക്ക് പറയാനുള്ള കാര്യങ്ങളെല്ലാം അവര്‍ പാവക്കുട്ടിയോട് പറയുന്നതായി കാണാം. കൂട്ടുകാരുമൊത്തുള്ള കളിയാണെങ്കിലും കളിപ്പാട്ടങ്ങളോടൊത്തുള്ള കളിയാണെങ്കിലും കുട്ടിയിലെ ആശയവിനിമയ സാധ്യത അത് വര്‍ദ്ധിപ്പിക്കുന്നുണ്ട്. സൂപ്പര്‍മാന്‍ വേഷമിട്ട കുട്ടി തിന്മയില്‍ നിന്നും മറ്റ് അപകടങ്ങളില്‍ നിന്നും മറ്റുള്ളവരെ രക്ഷിക്കുന്നതായി അഭിനയിക്കുന്നു. അച്ഛനെ ഓഫീസില്‍ കൊണ്ടുപോയി ആക്കുന്നതായും അമ്മയെ ഷോപ്പിങ്ങിനു കൊണ്ടുപോകുന്നതായും കളിക്കുന്ന ഒരു കുട്ടി ഭാവിയില്‍ അവന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്.

2. ബന്ധങ്ങളെ വളര്‍ത്തുന്നു

സാമൂഹികബന്ധങ്ങള്‍, കഴിവുകള്‍, കാര്യക്ഷമത എന്നീ ഗുണങ്ങള്‍ കുഞ്ഞുങ്ങളില്‍ ഉണ്ടാകാന്‍ കളികള്‍ കാരണമാകുന്നു. ടീച്ചറും കുട്ടികളും ആയി കളിക്കുന്ന കുഞ്ഞുങ്ങള്‍ കയ്യിലൊരു വടിയുമായി നിന്ന് കുട്ടികളെ പഠിപ്പിക്കുന്നതും ഹോംവര്‍ക്ക് ചെയ്യാത്തതിന് വഴക്കു പറയുന്നതും അവരുടെ ഭാവനയുടെ ആവിഷ്‌ക്കാരമാണ്. കൂട്ടുകാരുമായും മാതാപിതാക്കളുമായും കളികളില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ മാനസികവളര്‍ച്ച വലുതായിരിക്കും. സൗഹൃദങ്ങളുടെ എണ്ണവും ഗുണനിലവാരവും കളികളിലൂടെ ഉയരും.

3. അവബോധത്തിലുണ്ടാകു- വര്‍ദ്ധനവ്

ഭാവന ഉപയോഗിച്ചുളള കളികള്‍, മറ്റൊരാളായി അഭിനയിച്ചു കൊണ്ടുള്ള കളികള്‍ ഇവ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. ടെലിവിഷന്‍ കാണാന്‍ ഉപയോഗിക്കുന്ന സമയത്തേക്കാള്‍ കൂടുതല്‍ സമയം ഇത്തരം കളികള്‍ക്കായി സമയം ചിലവഴിക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ അറിവ് ഉണ്ടാകും എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.  കളികള്‍ കുട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിന് ഏറ്റവും മഹത്തായ പങ്ക് വഹിക്കുന്നുവെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. അമ്മമാരേക്കാള്‍ കൂടുതല്‍ അച്ഛന്‍മാരാണ് കുട്ടികളുടെ കൂടെ കളിക്കാന്‍ മിടുക്കര്‍. അമ്മമാര്‍ പൊതുവെ ഒരിടത്തിരുന്ന് കളിക്കുന്ന കളികള്‍ക്കേ സന്നദ്ധരാകാറുള്ളൂ. അപൂര്‍വ്വം ചില അമ്മമാര്‍ മാത്രമേ ഓടിക്കളിക്കാനും ആന കളിക്കാനുമൊക്കെ തയ്യാറാകൂ. അതുകൊണ്ടൊക്കെയാവാം കുട്ടി അച്ഛനോടൊപ്പം കളിക്കാന്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നത്. കുട്ടികളുടെ സര്‍വ്വതോന്മുഖമായ വികാസത്തില്‍ കളികള്‍ക്ക് വളരെ പ്രധാന്യമര്‍ഹിക്കുന്ന സ്ഥാനമുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

kid

1 അച്ഛന്റെ കൂടെ കളിക്കുന്ന കുട്ടികള്‍ക്ക് ഭാവനാപരമായി ഉയര്‍ന്ന രീതിയില്‍ ചിന്തിക്കാന്‍ കഴിയുന്നു. അപ്പന്‍മാരുമായി കളിയില്‍ ഏര്‍പ്പെടുന്ന കുട്ടികളേക്കാള്‍ ഭാവന കുറവായിരിക്കും അപ്പന്മാരുമായി കളിക്കാത്ത കുട്ടികള്‍ക്ക്.

2 അമ്മമാരുമായി കളിക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതത്വബോധം കൂടുതലായിരിക്കും. കുഞ്ഞിന്റെ കൂടെ കളിക്കുന്നു എന്നതിനേക്കാള്‍ അവര്‍ എവിടെയെങ്കിലും തട്ടിവീഴുന്നുണ്ടോ എന്ന് നോക്കാനായിരിക്കും അമ്മമാര്‍ ശ്രമിക്കുന്നത്. മാത്രമല്ല അമ്മമാരുമായി കളിക്കുമ്പോഴാണ് കൂടുതല്‍ പോസിറ്റീവ് മനോഭാവം കുഞ്ഞുങ്ങളില്‍ ഉണ്ടാകുന്നത്.

3 മുതിര്‍ന്ന കുട്ടികള്‍ മാതാപിതാക്കളുമായി കളിക്കുന്നതുവഴി സ്‌ക്കൂളില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള നേതൃത്വപാടവം അവര്‍ക്ക് ലഭിക്കും. കൂടാതെ മാനസികമായ പക്വതയും അവര്‍ക്ക് ലഭിക്കും. നല്ല ബന്ധങ്ങള്‍ സൃഷ്ടിക്കാനു ള്ള കഴിവ്, കുടുംബബന്ധങ്ങളുടെ കെട്ടുറപ്പ് എന്നിവയ്ക്കും കളികള്‍ കാരണമാകും.

കളികളില്‍ ഏര്‍പ്പെടുന്ന കുട്ടിയും കളിക്കാത്ത കുട്ടിയും വളര്‍ന്നു വരുന്നത് രണ്ട് രീതിയില്‍ ആയിരിക്കും. ആദ്യത്തെ കുട്ടി ഭാവാത്മകമായും എല്ലാവരോടും ഇടപഴകിയും, രണ്ടാമത്തെ കുട്ടി നിഷേധാത്മകമായും ആരോടും ഇടപഴകാതെയും. അതിനാല്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കുക, അതിനുള്ള സാഹചര്യം ഒരുക്കുക. കഴിയുമെങ്കില്‍ അവരോടൊപ്പം കളിക്കുക. അവര്‍ മാനസികമായും സാമൂഹികമായും ഭൗതികമായും വികാസം പ്രാപിക്കുന്നവരായി വളര്‍ന്നു വരട്ടെ.

Share this article ->FacebookGoogle+TwitterLinkedInPinterestEmail

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ സ്മാര്‍ട്ട്‌ ഫാമിലി ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

1 + fifteen =

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>