വ്യാഘ്രാസനം

Tiger Position Yoga

ഒരു സ്‌കൂളിലെ യോഗാ പരിശീലന ക്ലാസ്. കുട്ടികളെല്ലാം ആവശേത്തോടെ യോഗാ പരിശീലനത്തില്‍ ഏര്‍പ്പെടുമ്പോള്‍ അടുത്തടുത്ത് നില്‍ക്കുന്ന രണ്ട് പെണ്‍കുട്ടികള്‍ പരിശീലനങ്ങളില്‍ താല്പര്യമില്ലാതെ വെറുതെ നില്‍ക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു. ശാരീരിക ബുദ്ധിമുട്ടുകള്‍ എന്തെങ്കിലുമാകാം എന്ന് കരുതി ഞാന്‍ അവരോട് ഒന്നും ചോദിച്ചില്ല. യോഗാ ക്ലാസിന് ശേഷം അവര്‍ എന്റെ അടുത്തു വന്നു. 7-ാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍. രണ്ടു പേരും കണ്ണട ഉപയോഗിക്കുന്നു. അവരുടെ വിഷമം മറ്റൊന്നുമല്ല. സോഡാ കുപ്പി പോലുള്ള ഈ കണ്ണട ഒന്നു മാറ്റാനുതകുന്ന എന്തെങ്കിലും പരിശീലനം. തീര്‍ന്നില്ല രണ്ടു പേരുടെയും മുടി 40 ശതമാനത്തോളം നരച്ചിരിക്കുന്നു. വേദനിക്കാന്‍ ഈ പെണ്‍കുട്ടികള്‍ക്ക് വേറെ എന്തുവേണം? അകാല വാര്‍ധക്യവും തീരാ രോഗങ്ങളും നമ്മുടെ കുട്ടികള്‍ നേരിടുന്ന വലിയ പ്രശ്‌നങ്ങള്‍ തന്നെയാണ്.

ഇതിന് പോംവഴി തേടി നടക്കുന്ന മാതാപിതാക്കളോട് ഒന്നേ പറയാനുള്ളൂ. നിങ്ങളുടെയും നിങ്ങളുടെ മക്കളുടെയും ജീവിതം ക്രമപ്പെടുത്തുക - ചിട്ടയുള്ളതാക്കി തീര്‍ക്കുക. നിങ്ങളുടെ ഫ്രിഡ്ജില്‍ അടച്ചു വച്ചിരിക്കുന്ന ചിക്കനും മട്ടനും മറ്റും എടുത്ത് കളഞ്ഞ് കുറച്ചു കൂടി മര്യാദയുടെ ജീവിതം നയിച്ചാല്‍ മാറാവുന്നതേയുള്ളൂ ഈ നരയും കാഴ്ച കുറവും. നമ്മുടെ കണ്ണുകളിലെ ഒപ്റ്റിക് നേര്‍വുകളെ ക്ഷയിപ്പിക്കുന്നത് നാം കഴിക്കുന്ന വിരുദ്ധാഹാരമാണ്. പ്രായം ചെന്ന അമ്മച്ചിമാര്‍ക്ക് അതറിയാം. അവരത് കുട്ടികളെ പഠിപ്പിച്ചു, പരിശീലിപ്പിച്ചു. ഫലമോ അറുപത് എഴുപത് വയസ്സായാലും മുടി നരക്കില്ലാ കണ്ണിന് കാഴ്ച ക്ഷയിക്കില്ല, കേള്‍വിക്ക് കുറവ് സംഭവിക്കില്ല. എത്ര സുന്ദരമായ വാര്‍ദ്ധക്യം. ഇന്നോ അകാല വാര്‍ദ്ധക്യവും മരണവും.

യോഗയുടെ ഗുണങ്ങളും നന്മകളും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് എന്നും വിസ്മരിക്കരുത്. ശരീരത്തെയും മനസ്സിനെയും ഒരേ സമയം ശാന്തമാക്കാനുള്ള യോഗയുടെ കഴിവാണ് മറ്റ് വ്യായാമരീതികളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. യോഗയിലൂടെ മനസ്സിന് ശാന്തിയും ഏകാഗ്രതയും കൈവരുമ്പോള്‍, പ്രാണായാമത്തിലൂടെ ഉദരം ശുദ്ധമാകുമ്പോള്‍ ഭക്ഷണത്തോടുള്ള കൊതിയും ആര്‍ത്തിയും കുറയുന്നു. ഇത് ഒരാളുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം വലുതാണ്. ഭക്ഷണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞാല്‍ ജീവിതം ചിട്ടയുള്ളതായി മാറും. ക്രമമായുള്ള യോഗാപരിശീലനം ശരീരത്തിലെ ഹോര്‍മോണുകളുടെ പ്രവര്‍ത്തനങ്ങളെ അനുകൂലമായി സ്വാധീനിക്കുന്നു എന്ന് അമേരിക്കയിലെ സൗത്ത് കരോലിന്‍ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനങ്ങള്‍ പറയുന്നു. ഇത് ഏറ്റവും അധികം നന്മകള്‍ ഉളവാക്കുന്നത് കുട്ടികളിലാണ്. അതിനാ ല്‍ മാതാപിതാക്കള്‍ ഈ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക. ശരീരത്തെ എപ്പോഴും ഉണര്‍വുള്ളതാക്കി നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ നമ്മുടെ ജീവിതം ആനന്ദം നിറഞ്ഞതാകും. അതിന് പരിശീലനമാണാവശ്യം. ഉപദേശമല്ല.

tigerpose

ഇന്നത്തെ പരിശീലനം

വ്യാഘ്രാസനം (Tiger Pose)

മുട്ടില്‍ നീന്തി നടക്കുന്ന കുട്ടികളെ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും. കൈകള്‍ നിലത്ത് കുത്തി നാല്‍ക്കാലികളെപ്പോലെ നടക്കുന്ന ഒരു കുട്ടിക്കാലം നമുക്കും ഉണ്ടായിരുന്നു. അതുപോലെ ശരീരഭാരമെല്ലാം

കാല്‍മുട്ടുകളിലും കൈകളിലുമായി ക്രമപ്പെടുത്തുന്ന ഒരു പരിശീലനമാണ് വ്യാഘ്രാസനം. കുട്ടികളുടെ ഈ രീതിയെ നിരീ ക്ഷിച്ച് രൂപപ്പെടുത്തിയതാണ് വ്യാഘ്രാസനം.

ഗുണങ്ങള്‍: അരക്കെട്ടിലെ പേശികള്‍ക്ക് നല്ല അയവ് ലഭിക്കുന്നു. പുറത്തെ പേശികളും ഉദരപേശികളും ബലപ്പെടുന്നു. നടുവ് വേദന മാറുന്നു. ദഹന ശക്തി കൂടുന്നു. അരക്കെട്ടിലെയും തുടയി ലെയും പേശികളുടെ ഭാരം കുറയും. ശരീരത്തിന്റെ ക്ഷീണം മാറും. ഉത്സാഹം കൂടും.

പരിശീലന രീതി

$ ആദ്യം വജ്രാസനത്തിലേക്ക് വരിക. മുന്‍പോട്ട് കുനിഞ്ഞ് കാല്‍ മുട്ടുകള്‍ കൈത്തണ്ടയുടെ അളവില്‍ അകറ്റി വയ്ക്കുക.

$  കാല്‍മുട്ടുകളുടെ മുന്‍വശത്ത് കൈത്തണ്ടകളുടെ അളവില്‍ കൈപ്പത്തി നിലത്ത് കുത്തി നില്‍ക്കുക.

$ ചിത്രം നിരീക്ഷിച്ചാല്‍ എളുപ്പമാവും. കൈപ്പത്തികള്‍ തമ്മിലും കാല്‍മുട്ടുകള്‍ തമ്മിലുമുള്ള അകലം കൃത്യമായിരിക്കണം.

$ കൈപ്പത്തിയും കാല്‍മുട്ടും കാല്‍പാദവും ഒരു നേര്‍രേഖയില്‍ആയിരിക്കണം.

$ ശ്വാസം ഉള്ളിലേക്ക് എടുത്തുകൊണ്ട് തല സാവകാശം മേല്‍േ പ്പാട്ടുയര്‍ത്തുക.

$ ദൃഷ്ടികള്‍ കഴിയുന്നത്ര മുകളിലേക്കായിരിക്കണം.

$ നടുവ് കുഴിഞ്ഞിരിക്കണം.

$ ശ്വാസം പുറത്തേക്ക് വിടുമ്പോള്‍ തല കുനിച്ച് താടി നെഞ്ചിന്റെ ഭാഗത്ത് മുട്ടിക്കുക.

$ ഈ സമയം നടുവ് പൊന്തി വരണം.

$ ഇതേ പോലെ പല പ്രാവശ്യം ആവര്‍ത്തിച്ച് ചെയ്യുക.

$ സാവകാശം ചെയ്താല്‍ മതി. ശ്വാസ്വോഛ്വാസവും ശരീരചലന ങ്ങളും ഒരുപോലെ ആയിരിക്കണം.

$ പരിശീലനത്തിനുശേഷം ശവാസനത്തില്‍ വിശ്രമിക്കുക.

$ കുട്ടികള്‍ പഠിക്കുന്നതിന് മുമ്പ് ചെയ്താല്‍ പഠന സമയത്തെ ക്ഷീണവും ഉറക്കവും മാറി കിട്ടും.

$ ഏകാഗ്രതയ്ക്കും ഉണര്‍വിനും ഏറ്റവും സഹായകരമാണ് ഈപരിശീലനം.

യോഗാചാര്യ: സൈജു തുരുത്തിയില്‍ ഫോ. 9447913526

Share this article ->FacebookGoogle+TwitterLinkedInPinterestEmail

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ സ്മാര്‍ട്ട്‌ ഫാമിലി ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

4 × 4 =

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>