ബാലയുടെ ചിന്നപാപ്പുമാര്‍

Bala and Amrita

അമൃതയും അവന്തികയും ദൈവത്തിന്റെ തീരുമാനങ്ങളാണെന്ന് വിശ്വസിക്കാനാണ് ബാലക്കിഷ്ടം. ബാല അമൃത വിശേഷങ്ങള്‍…

തമിഴ് നടന്‍ ബാലയും സംഗീത റിയാലിറ്റി ഷോയിലൂടെ വന്ന മലയാളി ഗായിക അമൃതാ സുരേഷുമായുളള വിവാഹം ഒരു കാലത്ത് ആരാധകര്‍ക്ക് വലിയ വാര്‍ത്തയായിരുന്നു. സത്യത്തില്‍ ബാലയുടെ ആരാധികമാര്‍ചെറിയൊരു ആസൂയയോടെയാണ് ആ വാര്‍ത്ത ശ്രവിച്ചത്. മലയാളത്തില്‍ ബാല ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയപ്പോഴായിരുന്നു ആ വാര്‍ത്ത മലയാളികളുടെ കാതില്‍ മുഴങ്ങിയത്. എങ്കിലും ആരാധികമാര്‍ വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ല. അമൃത കൊച്ചുകുട്ടിയല്ലേ വിവാഹപ്രായമായിട്ടില്ലെന്ന് പറഞ്ഞ് അവര്‍ ആശ്വസിച്ചു. ഇപ്പോഴും ആരാധികമാര്‍ക്ക് അവരുടെ വിവാഹം വിശ്വസിക്കാതിരിക്കാനാണിഷ്ടവും. വിവാഹം കഴിഞ്ഞ് മൂന്നു വര്‍ഷം പിന്നിടുന്ന ഈ സമയം ബാലയും അമൃതയും അവന്തികയുടെ (പാപ്പു) അച്ഛനും അമ്മയുമാണ്. തികഞ്ഞ ഒരു കുടുംബിനിയാണെങ്കിലും സംഗീതം ഇപ്പോഴും അമൃതയ്ക്കൊപ്പമുണ്ട്. ബാലയുടെയും അമൃതയുടെയും ചിന്നപാപ്പുവിന്റെയും വിശേഷങ്ങള്‍…

ലൗ അറ്റ് ഫസ്റ്റ് സൈറ്റ് അല്ല

ബാലയും അമൃതയും ഒരേ ശബ്ദത്തില്‍ പറയുന്ന കാര്യമാണ് ഞങ്ങളുടെ വിവാഹം ലൗ അറ്റ് ഫസ്റ്റ് സൈറ്റ് അല്ല എന്ന്. റിയാലിറ്റി ഷോയ്ക്ക് ജഡ്ജ് ആയി വന്ന സമയത്തൊന്നുമല്ല ഞാന്‍ അമൃതയെ കണ്ടിഷ്ടപ്പെട്ടത്. അതിന് ശേഷം അമൃതയെ ഒരുപാട് തവണ കണ്ടിട്ടുണ്ട്. അതിലെപ്പോഴോ ആണ് ഇഷ്ടം തുടങ്ങുന്നത്. ഇഷ്ടംതോന്നിയപ്പോള്‍ ആദ്യം അറിയിച്ചത് വീട്ടുകാരെയാണ്. അവര്‍ ഈ ബന്ധത്തിന് എതിര്‍പ്പു പ്രകടിപ്പിച്ചില്ല. അങ്ങനെ വിവാഹത്തിന് തയ്യാറെടുക്കുന്നതും വീട്ടുകാര്‍ തമ്മിലാണ്. അതിന് ശേഷമാണ് ഇഷ്ടമാണെന്ന് തമ്മില്‍ പറയുന്നത്. ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്ന തിന് ഞങ്ങളുടെ കാര്യത്തില്‍ ഒരര്‍ഥവും ഇല്ല.

ഇന്നാള്‍ക്കിന്‍ട്രാളെന്‍ട്രത് എളുതിവച്ചതേ കടവുള്‍ താന്‍

വിവാഹ സമയത്ത് ആലേചിച്ചിട്ടുണ്ട് ഞങ്ങള്‍ തമ്മില്‍ കണ്ടതും പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും എല്ലാം ആകസ്മികമായി നടന്ന സംഭവമാണെന്ന്. എന്നാല്‍ ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ അതെല്ലാം യാദൃശ്ചികമായി സംഭവിച്ചതല്ല, എല്ലാം ദൈവത്തിന്റെ സ്ക്രിപ്റ്റായിരുന്നു എന്ന് മനസിലാക്കുന്നു. ദൈവം എഴുതി വച്ചതായിരുന്നു; എല്ലാം. ബാല എന്ന ആള്‍ക്ക് മലയാളിയായ അമൃത എന്ന പെണ്‍കുട്ടി ഭാര്യയായി വരണമെന്നും അവന്തികയെന്ന മകള്‍ ജനിക്കണമെന്നും ദൈവത്തിന്റെ തീരുമാനമായിരുന്നു. ഇന്നാള്‍ക്കിന്‍ട്രാളെന്‍ട്രത് എളുതി വച്ചതേ കടവുള്‍താന്‍ എന്നു പറയും പോലെ. ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. എല്ലാത്തിനും കാരണക്കാരനായ തും ദൈവം തന്നെ.

മൂന്നു പടികള്‍

ഞാനും അമൃതയും പരിചയെപ്പടുന്നതിന് ശേഷമുള്ളത് മൂന്നു ഘട്ടമായിരുന്നു. വിവാഹത്തിന് മുന്‍പുള്ള പ്രണയകാലം. വിവാഹം ഉറപ്പിച്ച് കഴിഞ്ഞപ്പോള്‍ 60-70 ശതമാനം ഭാര്യയും ഭര്‍ത്താവുമായി. പിന്നീട് വിവാഹം കഴിഞ്ഞായിരുന്നു യഥാര്‍ത്ഥ പ്രണയം തുടങ്ങുന്നത്.

ജീവിതം മാറി

കല്യാണം കഴിഞ്ഞപ്പോള്‍ മുതല്‍ ജീവിതത്തിന് തന്നെ മാറ്റങ്ങള്‍ വന്നു തുടങ്ങി. മകള്‍ കൂടി വന്നപ്പോള്‍ വീട്ടിലെ അന്തരീക്ഷം ആകെ മാറി. അവളുടെ കളിയും ചിരിയുംകൊണ്ട് വീടാകെ ഉണര്‍ന്നു. സ്നേഹത്തിന്റെ അന്തരീക്ഷമാണ് എപ്പോഴും. വീട്ടിലേക്ക് കയറുമ്പോള്‍ തന്നെ സന്തോഷം ആണ്. അതെല്ലാം അമ്മുവിന്റെയും (അമൃത) പാപ്പയുടെയും വരവോടെ യാണ്.

രണ്ടു പാപ്പുമാര്‍

ഞാന്‍ അമ്മുവിനെ വിവാഹം കഴിക്കുമ്പോള്‍ അമ്മുവിന് പ്രായം 19 ആണ്. ഞങ്ങള്‍ തമ്മില്‍ എട്ടു വയസിന്റെ വ്യ്ത്യാസമാണ്. അതുകൊണ്ട് തന്നെ അമ്മുവിനെ ഒരു കുട്ടിയെപോലെയാണ് കണ്ടിരുന്നതും. മകള്‍ ജനിച്ചതിനു ശേഷവും അങ്ങനെ തന്നെയാണ്. പുറത്തെ എന്റെ ജോലിത്തിരക്കുകളെല്ലാം കഴിഞ്ഞ് വീട്ടിലേക്ക് കയറുമ്പോള്‍ എനിക്ക് വീട്ടില്‍ രണ്ടു പെണ്‍മക്കള്‍ ഉള്ളതുപോലെയാണ് തോന്നുന്നത്. അമ്മുവും പാപ്പുവും എന്റെ രണ്ടു പെണ്‍മക്കളാണ്. അതിനി എത്രകാലം കഴിഞ്ഞാലും അങ്ങനെയായിരിക്കും.

ദേഷ്യം വരുമ്പോള്‍

ഒരുപാട് വഴക്കൊന്നും ഞാനും അമൃതയും തമ്മിലില്ല. ചെറിയ വഴക്കുകള്‍ മാത്രം. സാധാരണ വീടുകളില്‍ കാണാറുള്ള വഴക്കുകളാണ് ഞങ്ങള്‍ക്കുമുള്ളത്. എനിക്ക് ദേഷ്യം വരുന്ന സമയങ്ങളില്‍ ഞാന്‍ പറയുന്ന വാക്കാണ് “അറിവുകെട്ടമുണ്ടമേ’ എന്ന്. വലിയ ചീത്തവാക്കൊന്നുമല്ലഅത്. ബുദ്ധി ഇല്ലാത്തവളെ എന്നാണ് അതിന്റെ അര്‍ഥം. ഒരിക്കല്‍ ഞാന്‍ എന്റെ ഡ്രൈവറെ അറിവു കെട്ടമുണ്ടമേ എന്ന് വിളിച്ചു. വലിയ ചീത്തവാക്കാണെന്ന് കരുതി ഡ്രൈവര്‍ എന്നോട് കുറച്ചു ദിവസം മിണ്ടിയില്ല. പിന്നീട് ഞാന്‍ പറഞ്ഞ് മനസ്സിലാക്കിയപ്പോഴാണ് അവന്‍ എന്നോട് സംസാരിച്ചത്.

ഏട്ടനും ചേട്ടനും

അമൃത എന്നെ ഏട്ടാ എന്നാണ് വിളിക്കുന്നത്. അവള്‍ക്ക് ദേഷ്യം വരുമ്പോള്‍ എന്നെ ചേട്ടാ എന്ന് വിളിക്കും. അങ്ങനെ വിളിക്കുമ്പോഴാണ് അവള്‍ ദേഷ്യത്തിലാണെന്ന് എനിക്ക് മനസ്സിലാകുന്നത്. കുറച്ചു കഴിയുമ്പോള്‍ തന്നെ ആ ദേഷ്യം മാറുകയും ചെയ്യും. മാറിയില്ലെങ്കില്‍ എന്റെ ഭാഗത്തെ തെറ്റാണെങ്കില്‍ മാപ്പ് പറഞ്ഞ് വഴക്കുമാറ്റും. ചേട്ടന്‍ വിളിയിലെ ചെറിയ പിണക്കങ്ങളെ തിരിച്ച് ഏട്ടന്‍ വിളിയാക്കാന്‍ ബാലക്ക് അധികം കഷ്ടപെടേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ അവന്തിക കൂടി വന്നപ്പോള്‍ രണ്ടു പെണ്‍മക്കളുടെ അച്ഛനായിമാറിയ ബാലക്ക് സിനിമയിലും വീട്ടിലും തിരക്കോട് തിരക്ക്. ഒപ്പം അമൃതയിലെ കലാകാരിയെ പ്രോത്സാഹിപ്പിക്കാനും ഈ “ഭര്‍ത്താവച്ഛന്‍” മടികാണിക്കുന്നില്ല.

ആതിര ശിശുപാലന്‍

Share this article ->FacebookGoogle+TwitterLinkedInPinterestEmail

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ സ്മാര്‍ട്ട്‌ ഫാമിലി ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

five × two =

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>