ബനാന ഡേറ്റ്സ് പായസം

banana dates payasam

ചേരുവകള്‍

1. ബനാന - 4 (ഏത്തപ്പഴം)
2. ഡേറ്റ്സ് - 100 ഗ്രാം (ഈന്തപ്പഴം)
3. ചൗവ്വരി - 50 ഗ്രാം
4. തേങ്ങ - 2
5. ഏലയ്ക്കാപ്പൊടി - 1 ടീസ്പൂണ്‍
6. ശര്‍ക്കര - 750 ഗ്രാം
7. ചെറുപയര്‍ പരിപ്പ് - 50 ഗ്രാം
8. കിസ്മിസ്  - 25 ഗ്രാം
9. നിലക്കടല - 25 ഗ്രാം
10. ജീരകപ്പൊടി - അര ടീസ്പൂണ്‍
11. നെയ്യ് - 50 ഗ്രാം

തയ്യാറാക്കുന്ന വിധം

ഏത്തപ്പഴം ആവിയില്‍ പുഴുങ്ങി തൊലിയും നാരും കുരുവും കളഞ്ഞ് ചെറുതായി അരിഞ്ഞ് എടുക്കുക. ഈന്തപ്പഴം കുരുകളഞ്ഞ് ചെറുതായി അരിയുക. ഇതില്‍ നിന്ന് 2 ടീസ്പൂണ്‍ മാറ്റിവയ്ക്കുക. ബാക്കി ചതച്ചെടുക്കുക. തേങ്ങ ചിരകി പിഴിഞ്ഞ് 1, 2 ഇങ്ങനെ പാല്‍ എടുത്തു വയ്ക്കുക. ശര്‍ക്കര ഉരുക്കി അരിച്ചെടുക്കുക. ചൗവ്വരി നന്നായി വേവിക്കുക. ചെറുപയര്‍ പരിപ്പ് നന്നായി വേവിച്ച് ഉടച്ചെടുക്കുക. ഉരുളി അടുപ്പില്‍ വച്ച് നെയ്യൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് കിസ്മിസ്, നിലക്കടല, മാറ്റി വച്ച ഈന്തപ്പഴം അരിഞ്ഞത് എന്നിവയിട്ട് വറുത്ത് കോരിവയ്ക്കുക. ഈ നെയ്യിലേക്ക് അരിഞ്ഞ ഏത്തപ്പഴം, ചതച്ച ഈന്തപ്പഴം ഇവയിട്ട് നന്നായി വഴറ്റുക. നന്നായി വഴുന്നു വരുമ്പോള്‍ ശര്‍ക്കരപാനി, ഉടച്ച പരിപ്പ്, ചൗവ്വരി, പകുതി ഏലയ്ക്ക-ജീരകപ്പൊടികള്‍ ഇവചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് 2-ാം പാല്‍ ചേര്‍ത്ത് തിളച്ചശേഷം തീ കെടുത്തി വാങ്ങി ഒന്നാം പാല്‍ ഒഴിച്ച് ഈന്തപ്പഴം, ബാക്കി പൊടികള്‍ ഇവ വിതറി അലങ്കരിച്ച് ഉപയോഗിക്കാം.

Share this article ->FacebookGoogle+TwitterLinkedInPinterestEmail

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ സ്മാര്‍ട്ട്‌ ഫാമിലി ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

16 + 17 =

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>