ചേലുള്ള കാലുകള്‍

chelulla kalukal

പാദരക്ഷകള്‍ ഒരിക്കലും പാദശിക്ഷകളാകരുത്. ഷൂസ് ഉപയോഗിക്കുമ്പോള്‍ സോക്സും ഒപ്പം ഉപയോഗിക്കുക

ഭംഗിയായി വസ്ത്രം ധരിക്കാനും, ഒരുങ്ങി നടക്കാനും ശ്രദ്ധിക്കുന്നവര്‍ പലപ്പോഴും വിട്ടുകളയുന്ന ഒന്നാണ് കാലിന്റെ സൗന്ദര്യം. കാലുകള്‍ വെറുതെയൊന്നു കഴുകിയാല്‍ മതിയെന്നു വയ്ക്കരുത്. കുറച്ചു ശ്രദ്ധ കാലിനും ആവശ്യമാണ്.

കാല് നന്നായി കഴുകുക എന്നതാണ് കാല് സംരക്ഷിക്കാന്‍ ഏറ്റവും പ്രധാനവും ലളിതവുമായ മാര്‍ഗം. സോപ്പുപയോഗിച്ച് കാലുകള്‍ നന്നായി കഴുകുകയും ടവ്വലുപയോഗിച്ച് നല്ല വണ്ണം ഒപ്പി ഉണക്കുകയും വേണം. വിരലുകള്‍ക്കിടയിലെ ഈര്‍പ്പം കളയാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

പാദസംരക്ഷണത്തിനു ശ്രദ്ധിക്കേണ്ടത് മൂന്ന് കാര്യങ്ങളാണ്

1. അനുയോജ്യമായ പാദരക്ഷകള്‍ തിരഞ്ഞെടുക്കുക.
2. കാല് നന്നായി കഴുകുക
3. നഖങ്ങള്‍ ശരിയായി വെട്ടി വൃത്തിയാക്കുക.

പാദ’രക്ഷ’

പാദരക്ഷകള്‍ ഒരിക്കലും പാദശിക്ഷകളാകരുത്. ഷൂസ് ഉപയോഗിക്കുമ്പോള്‍ സോക്സും ഒപ്പം ഉപയോഗിക്കുക. പാഡഡ് സോക്സുകള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്. ഷൂവിടുമ്പോള്‍ പാഡ്സ് സോക്സുകള്‍ ഉപയോഗിക്കുക വഴി ഷൂവിന്റെ ഉരസല്‍ ഉണ്ടാകാനിടയുള്ള വിരലിന്റെ ഭാഗങ്ങളിലെല്ലാം സംരക്ഷണം ഒരുക്കാന്‍ സാധിക്കും. സോക്സുകള്‍ ദിവസവും മാറാനും ശ്രദ്ധിക്കണം.

ഷൂസിന്റെ പുറം തുടച്ചു വൃത്തിയാക്കുന്നതുപോലെ തന്നെ പ്രധാനമാണ് അകം തുടച്ചു വൃത്തിയാക്കുന്നതും. ആഴ്ചയില്‍ എല്ലാ ദിവസവും ഒരേ ഷൂ ഉപയോഗിക്കരുത്. ഒന്നു രണ്ടു ദിവസം ഉയോഗിച്ചശേഷം ഒരു ദിവസം ഷൂവിന് റെസ്റ്റ് കൊടുക്കാം. ഷൂവിന്റെ അകഭാഗങ്ങള്‍ നന്നായി ഉണങ്ങാന്‍ ഇതു സഹായിക്കും.

പടിപടിയായി

ഷാംപൂ നേര്‍മയായി കലക്കി പാദങ്ങള്‍ 10 മിന്ട്ട് മുക്കി വയ്ക്കുക.

പ്യുമിക് സ്റ്റോണോ സ്ക്രബ്ബറോ ഉപയോഗിച്ച് പാദത്തിന്റെ എല്ലാഭാഗങ്ങളും ഉരച്ച് കഴുകുക.

കഴുകിയതിനുശേഷം മോയിസ്ചറൈസിംഗ് ലോഷനോ ഫൂട്ട് മാസ്ക്കോ പുരട്ടുക.

ലോഷന്‍ ഉപയോഗിച്ച് പാദങ്ങള്‍ മസാജ് ചെയ്യുന്നതുവഴി മനസ്സിനും ശരീരത്തിനും റിലാക്സേഷന്‍ ലഭിക്കും.

എട്ട് ആഴ്ചയിലൊരിക്കല്‍ പാദങ്ങള്‍ ഇങ്ങനെ കഴുകാവുന്നതാണ്.

നഖം നോക്കണം

നഖങ്ങള്‍ കൃത്യമായി വെട്ടണം. ചുരുങ്ങിയത് രണ്ടാഴ്ചകൂടുമ്പോഴെങ്കിലും നഖം വെട്ടണം. നഖം വെട്ടികളും വൃത്തിയാക്കണം. അതിന് അല്പം ആല്‍ക്കഹോള്‍ ഉപയോഗിക്കുക.

നഖം ശ്രദ്ധയോടെയും വൃത്തിയായും വെട്ടണം. ഡയബെറ്റിക്സ് ഉള്ളവരും മറ്റും നഖം വെട്ടുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. നഖത്തിന്റെ അറ്റങ്ങള്‍ വളച്ചു വെട്ടുന്നതിനേക്കാള്‍ നേരേ വെട്ടുന്നതാണ് നല്ലത്. വളച്ചു വെട്ടുമ്പോള്‍ നഖം വളര്‍ന്ന് ദശയിലേക്കു കയറുവാനും അണു-ാധയ്ക്കും സാധ്യതയുണ്ട്. നഖത്തില്‍ എന്തെങ്കിലും നിറവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടാല്‍ ചികിത്സിക്കാന്‍ വൈകരുത്. നഖത്തിന് തൊലിയോടു ചേര്‍ന്ന ഭാഗത്ത് തെളിഞ്ഞ പിങ്ക് നിറമാണ്. വിരലില്‍ നിന്ന് നീണ്ടു നില്‍ക്കുന്ന ഭാഗത്ത് തെളിഞ്ഞ വെള്ള നിറവും. കേടായിതുടങ്ങിയ നഖത്തില്‍ നെയില്‍ പോളീഷ് ഇടരുത്.

Share this article ->FacebookGoogle+TwitterLinkedInPinterestEmail

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ സ്മാര്‍ട്ട്‌ ഫാമിലി ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

18 − 6 =

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>