ക്ലോക്കുകളുടെ പറുദീസ

clock parudeesa

വ്യത്യസ്തങ്ങളായ ക്ലോക്കുകളുടെ വിപുലമായ ശേഖരമാണ് V-BELLല്‍ ഉള്ളത്

എറണാകുളം കലൂരിലെ ഹോളി റ്റ്യൂസ്ഡേ ഷോപ്പിംഗ് മാളിലുള്ള വി-ബെല്ലിന്റെ ക്ലോക്ക് ഷോറൂമിലേക്ക് കയറുമ്പോള്‍ തന്നെ കണ്ണില്‍ ഉടക്കുക ഭീമാകരങ്ങളായ കുറേ ക്ലോക്കുകളാണ്. സാധാരണ ക്ലോക്ക് കടകളുടെ ഭിത്തിയില്‍ കാണുന്ന തരം പ്ലാസ്റ്റിക്ക് ക്ലോക്കുകളല്ല. ഇവിടെ കാര്യങ്ങള്‍ അല്‍പ്പം റോയലാണ്.

ഗ്രാന്റ് ഫാദര്‍ ക്ലോക്ക്

ജര്‍മ്മന്‍കാരുടെ ഗ്രാന്റ് പേരന്‍സിനോടുള്ള സ്നേഹത്തിന്റെ പ്രതീകമാണ് ഗ്രാന്റ് ഫാദര്‍ ക്ലോക്ക്. വി - ബെല്ലിന്റ വരവോടെ അതിന് കേരളത്തിലും ആരാധകര്‍ ഏറുകയാണ്. ഒരാള്‍ പൊക്കത്തോളം ഉയരം വരുന്ന ക്ലോക്കിന് 90000 വരെയാണ് വില. പക്ഷെ ഗ്രാന്റ് ഫാദറിന്റെ പ്രൗഢിക്കു മുന്നില്‍ ഈ വില ഒട്ടും അധികമല്ലെന്നാണ് ഷോറൂമിലെത്തുന്ന കസ്റ്റമേഴ്സിന്റെ അഭിപ്രായമെന്ന് V-BELL എം.ഡി. ടോമി പറയുന്നു.

ഇന്ന് കേരളത്തിലെ മിക്ക ആഢംബര ഭവനങ്ങളുടെയും മുഖ്യ ആകര്‍ഷണമാണ് മുത്തച്ഛന്‍ ക്ലോക്ക്. പഴമയുടെ പ്രൗഢിക്കൊപ്പം പുത്തന്‍ സാങ്കേതിക വിദ്യ കൂടി ഒന്നിക്കുകയാണ് ഇതില്‍. ജര്‍മ്മന്‍ സാങ്കേതിക വിദ്യയാണ് ഇവയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഒറ്റ വൈന്‍ഡിംഗില്‍ ഒരു മാസം പ്രവര്‍ത്തിക്കുന്ന ഗ്രാന്റ് ഫാദര്‍ ക്ലോക്കുകള്‍ ബ്രാന്‍ഡ് ചെയ്ത് ഇന്ത്യന്‍ വിപണിയില്‍ ആദ്യമെത്തിക്കുന്നത് V-BELL ആണ്. ഓക്ക്, ഈട്ടി തടികളില്‍ നിര്‍മ്മിക്കുന്ന ഇത്തരം ക്ലോക്കുകള്‍ എത്തുന്നത് ജര്‍മനിയില്‍ നിന്നാണ്. ചെയിന്‍ പുള്ളിംഗ് ഗ്രാന്റ് ഫാദര്‍ ക്ലോക്കുകളും വി-ബെല്ലിലുണ്ട്.

ഗ്രാന്റ് മദര്‍ ക്ലോക്കുകള്‍

ഗ്രാന്റ് മദറിനെ കൂടുതല്‍ സ്നേഹിക്കുന്നവര്‍ക്കായി ഗ്രാന്റ് മദര്‍ ക്ലോക്കും ഉണ്ട്. രൂപത്തിലുള്ള വ്യത്യസ്തതയാണ് ഗ്രാന്റ് മദര്‍ ക്ലോക്കിന്റെ പ്രത്യേകത. ഗ്രാന്റ് ഫാദറിനെക്കാള്‍ അല്‍പം ഉയരം കുറവായിരിക്കും ഗ്രാന്റ് മദറിന്. വ്യത്യസ്ത മോഡലുകളിലും വലിപ്പത്തിലുമുള്ള ഗ്രാന്റ് ഫാദര്‍ - മദര്‍ ക്ലോക്കുകളുടെ വില 14,000 രൂപ മുതല്‍ തുടങ്ങുന്നു.

ഭിത്തിയിലൊരു കുക്കു

കുട്ടികളുടെ താരം കുക്കുവാണ്; സമയമറിയിക്കാന്‍ വാതില്‍ താനേ തുറന്ന് കൂട്ടില്‍ നിന്ന് പുറത്തു വന്ന് ഒരു റൗണ്ട് ചിലച്ചിട്ട് പോകുന്ന കുഞ്ഞു പക്ഷി. വീടുകളില്‍ കുട്ടികളെ സമയക്രമം ശീലിപ്പിക്കുന്നത് കുക്കുവിന്റെ സ്വരം കേള്‍പ്പിച്ചാണെന്നാണ് കുക്കൂ ക്ലോക്കിന്റെ കസ്റ്റമേഴ്സ് പറയുന്നത്. ഇത്തരം ക്ലോക്കുകളും ആദ്യമായി ബ്രാന്റ് ചെയ്ത് വിപണിയില്‍ എത്തിക്കുന്നത് V-BELL ആണ്. കുക്കു ക്ലോക്കിന് ഒരു വര്‍ഷം വാറന്റിയും നല്‍കുന്നു. 5800 മുതല്‍ 12000 രൂപ വരെയാണ് വില.

മറ്റു മോഡലുകള്‍

പണം അധികമൊന്നും മുടക്കാതെ തന്നെ ആഢംബരത്തെക്കുറിച്ച് ചിന്തിക്കാം. തടിയില്‍ തീര്‍ത്ത ശംഖിന്റെയും കഥകളിയുടെയും ബോട്ട്വീലിന്റെയും സൂര്യന്റെയുമൊക്കെ ആകൃതിയിലുള്ള ക്ലോക്കിലൂടെ. കുറഞ്ഞ ചിലവില്‍ ആഢംബരം നിങ്ങളുടെ വീട്ടിലും നിറക്കാം. 1500 മുതല്‍ 5500 രൂപ വരെയാണ് ഇവയുടെ വില. ഡയലിലൂടെ ഒഴുകുന്ന തരത്തിലുള്ള (Sweep Movement) ക്ലോക്കുകളാണ് മറ്റൊരു ആകര്‍ഷണീയത. തടിക്കുപുറമേ ഗ്ലാസിലും പ്ലാസ്റ്റിക്കിലും ഒക്കെ തീര്‍ത്ത വ്യത്യസ്ത ഡിസൈനിലുള്ള ക്ലോക്കുകളും V-BELL ല്‍ ഉണ്ട്. ക്ലോക്കുകള്‍ക്കു പുറമെ വ്യത്യസ്തമായ റിസ്റ്റ് വാച്ച് ശേഖരവും ഇവിടെ കണ്ടെത്താനാവും.

വീടിന്റെ ആര്‍ക്കിടെക്ച്ചറിനു ചേരുന്ന വിധത്തില്‍ നിങ്ങളുടെ ഭാവനക്കിണങ്ങുന്ന ക്ലോക്കുകളും V-BELL ല്‍ നിര്‍മ്മിച്ചു നല്‍കും. ഒപ്പം ഗിഫ്റ്റ് നല്‍കുന്നതിനും മറ്റും കമ്പനിയുടെ ലോഗോ ചേര്‍ത്ത ക്ലോക്കുകളും നിര്‍മ്മിച്ചു നല്‍കും. നിലവില്‍ കലൂരില്‍ മാത്രമുള്ള ഷോറൂം വിപുലീകരിക്കുന്നതിനായി താല്‍പര്യമുള്ളവരുമായി സഹകരിച്ച് കേരളത്തില്‍ പലഭാഗങ്ങളില്‍ ഫ്രാഞ്ചൈസികള്‍ തുടങ്ങാനും V-BELL  ആലോചിക്കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
09562072848, 09995138638

Share this article ->FacebookGoogle+TwitterLinkedInPinterestEmail

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ സ്മാര്‍ട്ട്‌ ഫാമിലി ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

17 − fifteen =

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>