ഡോക്ടര്‍ ഫിഷ്

doctor fish

ചര്‍മ്മത്തെ തിളക്കമുള്ളതാക്കാന്‍ പുതിയ താരം നമ്മുടെ നഗരങ്ങളിലെത്തി. ഫിഷ് സ്പാ തെറാപ്പിയേയും ഡോക്ടര്‍ ഫിഷിനേയും പരിചയപ്പെടാം…

കൈ കാലുകളിലെ ചര്‍മ്മം ഭംഗിയില്ലാത്തതും തിളക്കമില്ലാത്തതുമായതില്‍ നിങ്ങള്‍ക്ക് വിഷമമുണ്ടെങ്കില്‍ അതിനൊരു പരിഹാരമാണ് ഫിഷ് സ്പാ തെറപ്പി. വരണ്ടുണങ്ങിയ ചര്‍മത്തിന്‍റെ സ്ഥാനത്ത് തിളക്കമുള്ളതും മൃദുവായതുമായ ചര്‍മ്മം നേടിയെടുക്കാനാണ് എല്ലാവരും ഫിഷ് സ്പാ തെറപ്പി ചെയ്യുന്നത്. ഇതിനുവേണ്ടി ഉപയോഗിക്കുന്നത് ഡോക്ടര്‍ ഫിഷ് എന്നറിയപ്പെടുന്ന മത്സ്യങ്ങള്‍ ആണ്. ഇത്തരം മത്സ്യങ്ങളെ ഒരു ടാങ്കില്‍ ഇട്ട് അതിലേക്ക് കൈ കാലുകള്‍ ഇറക്കിവച്ചാണ് ഫിഷ് സ്പാ തെറപ്പി ചെയ്യുന്നത്. വരണ്ടചര്‍മ്മത്തെ ഭക്ഷിക്കുകയാണ് മത്സ്യങ്ങള്‍ ചെയ്യുന്നത്. പല്ലില്ലാത്ത മത്സ്യങ്ങളാണ് സ്പായ്ക്ക് ഉപയോഗിക്കുന്നത്. വളരെ റിലാക്സ്ഡ് ആയി ആസ്വദിച്ച് ചെയ്യാന്‍ പറ്റുന്ന ഒന്നാണ് ഫിഷ് സ്പാ. എക്സിമ, സോറിയാസിസ്, ഡര്‍മെറ്റെറ്റിസ് തുടങ്ങി നിരവധി ചര്‍മ്മ രോഗങ്ങള്‍ക്ക് നല്ലൊരു പരിഹാരം കൂടിയാണ് ഫിഷ് സ്പാ. ഫിഷ് സാപായ്ക്ക് ഉപയോഗിക്കുന്ന ഗാറ റൂഫ എന്ന ഡോക്ടര്‍ ഫിഷ് ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് നോര്‍ത്ത്, സെന്‍ട്രല്‍, മിഡില്‍ ഈസ്റ്റിലും പ്രധാനമായും ടര്‍ക്കിയിലാണ്. എന്നാല്‍ ഇന്ന് ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ഈ മത്സ്യം ലഭ്യമാണ്. ഏഷ്യയിലാണ് ഫിഷ് സ്പാ തെറപ്പിക്ക് കൂടുതല്‍ ആവശ്യക്കാരുള്ളത്. ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെല്ലാം ഫിഷ് സ്പാ തെറപ്പി സുലഭമാണ്.

കേരളത്തിലും ഇപ്പോള്‍ ഇത് സജീവമായി കഴിഞ്ഞു. ഫിഷ് സ്പാ തെറാപ്പിക്ക് ഉപയോഗിക്കുന്ന മത്സ്യങ്ങള്‍ ഒരു തരത്തിലും ശരീരത്തിന് ഇന്‍ഫക്ഷന്‍ ഉണ്ടാക്കാത്തവയാണ്. വരണ്ടചര്‍മ്മം ഭക്ഷിക്കുന്നതിനോടൊപ്പം ഇവ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ചില ഭക്ഷണങ്ങള്‍ മാത്രമെ കഴിക്കുന്നുള്ളൂ അതുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള ഇന്‍ഫക്ഷന്‍ ഉണ്ടാവും എന്ന പേടി വേണ്ട. അലോവേര ഫിഷ് ടാങ്കില്‍ ഇടുന്നത് മത്സ്യം ഫ്രഷ് ആയിരിക്കാന്‍ സഹായിക്കുന്നു.

ഫിഷ് സ്പാ തെറാപ്പിക്ക് മുന്‍പ് കൈകാലുകള്‍ കൃത്യമായി ശുചിയാക്കി വലിയ തോതിലുള്ള മുറിവുകള്‍ ഒന്നുംതന്നെ ഇല്ല എന്ന് ഉറപ്പുവരുത്തണം. അതേപോലെതന്നെ പ്രധാനമാണ് സ്പാ ടാങ്കിന്‍റെ വൃത്തിയും. ഇടയ്ക്കിടെ വെള്ളം മാറ്റുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. ഗ്ലാസ് ടൈപ്പ് ഫിഷ് ടാങ്കുകളാണ് കൂടുതല്‍ നല്ലത്. അതില്‍ നിന്നും വ്യക്തമായി മത്സ്യങ്ങളെ നമുക്ക് നിരീക്ഷിക്കാന്‍ സാധിക്കും. ഡോക്ടര്‍ ഫിഷിന്‍റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നു വച്ചാല്‍ അവ എപ്പോഴും ഫ്രഷ് ആയിരിക്കും എന്നതാണ്. അല്‍പം തണുപ്പുള്ള ശുദ്ധവെള്ളമായതിനാല്‍ ഒരു ഫ്രഷ്നെസ് നമുക്ക് അനുഭവപ്പെടും.

ഫിഷ് സ്പാ തെറപ്പി കുട്ടികള്‍ക്കും ചെയ്യാവുന്നതാണ്. വരണ്ട ചര്‍മ്മമുള്ള കുട്ടികള്‍ക്ക് ഇത് ചെയ്യുന്നത് നല്ലതാണ്. മുതിര്‍ന്നവരുടെ സാന്നിദ്ധ്യത്തിലായിരിക്കണം ചെയ്യേണ്ടത്. മത്സ്യങ്ങളുടെ എണ്ണത്തില്‍ വലിയവര്‍ക്കും കുട്ടികള്‍ക്കും തമ്മില്‍ വ്യത്യാസം ഉണ്ട്. ആദ്യം ചെറിയൊരു നീരസം തോന്നുമെങ്കിലും അല്‍പം കഴിഞ്ഞാല്‍ ഇത് ശരീരത്തിന് നല്ല ഉന്‍മേഷം നല്‍കും. ചര്‍മ്മം മനോഹരമാക്കാം എന്നതിനോടൊപ്പം തന്നെ ടെന്‍ഷന്‍ കുറച്ച് റിലാക്സ് ചെയ്യാനുള്ള ഒരു മാര്‍ഗ്ഗം കൂടി ആയിട്ടാണ് പലരും ഇപ്പോള്‍ ഫിഷ് സ്പാ തെറപ്പി ചെയ്യുന്നത്.

ഫിഷ് സ്പാ തെറപ്പി വീട്ടിലും

ഫിഷ് സ്പാ സെന്ററില്‍ ഇടയ്ക്കിടെ പോകാന്‍ നിങ്ങള്‍ക്ക് ബുദ്ധുമുട്ടുണ്ടോ? എങ്കില്‍ വീട്ടില്‍ തന്നെ അതിനൊരു പരിഹാരം കണ്ടെത്താം. സമയവും പണവും ലാഭിക്കുന്നതിനോടൊപ്പം തന്നെ നിങ്ങളുടെ ഇഷ്ടാനുസരണം ദിവസേന ഫിഷ് സ്പാ തെറപ്പി ചെയ്യാം. വീട്ടില്‍ തന്നെ ഫിഷ് സ്പാ ഒരുക്കുന്നതു വഴി മിനുസമുള്ളതും ആരോഗ്യമുള്ളതുമായ ചര്‍മ്മം അനായാസേന നിങ്ങള്‍ക്കു സ്വന്തമാക്കാം. വളരെ എളുപ്പം വീട്ടില്‍ സ്പാടാങ്ക് ഒരുക്കാന്‍ കഴിയും. വീടിന്‍റെ അകത്തളത്തില്‍ ഫിഷ്ടാങ്ക് ഭംഗി നല്‍കുന്നതിനോടൊപ്പം തന്നെ ചര്‍മ്മരോഗങ്ങള്‍ക്കും പരിഹാരം കണ്ടെത്താം. വളരെ എളുപ്പം വീട്ടില്‍ സ്പാടാങ്ക് ഒരുക്കാന്‍ കഴിയും. വീടിന്‍റെ അകത്തളത്തില്‍ ഫിഷ്ടാങ്ക് ഭംഗി നല്‍കുന്നതിനോടൊപ്പം തന്നെ ചര്‍മ്മരോഗങ്ങള്‍ക്കും പരിഹാരം കണ്ടെത്താം.

ഫിഷ് സ്പാ ടാങ്ക് ഒരുക്കുന്നതിനു മുമ്പ്…

1. മത്സ്യങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ വിദഗ്ധരുമായി ആലോചിച്ച് ഗുണമേന്‍മയുള്ള മത്സ്യങ്ങളെ വാങ്ങുക.

2.നിങ്ങള്‍ ഉപയോഗിക്കുന്ന ഫിഷ് സ്പാ ടാങ്ക് അപരിചിതര്‍ക്ക് ഉപയോഗിക്കാന്‍ കഴിവതും കൊടുക്കാതിരിക്കുക.

3. ദിവസവും ഫിഷ് സ്പാ തെറപ്പി ചെയ്തെങ്കില്‍ മാത്രമെ അതിന്‍റെ ഫലം ഉണ്ടാവുകയുള്ളു

4. ഫിഷ് സ്പാ ടാങ്കിന്‍റെ വലിപ്പം മത്സ്യങ്ങളുടെ എണ്ണം തുടങ്ങിയവയെക്കുറിച്ച് ധാരണ ഉണ്ടായിരിക്കുക

5. വീട്ടില്‍ ഫിഷ് സ്പാ ടാങ്ക് എപ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. മത്സ്യങ്ങള്‍ക്ക് എന്തെങ്കിലും കെയര്‍ ആവശ്യമായി വന്നാല്‍ ചെയ്യാനുള്ള സംവിധാനവും ഉണ്ടായിരിക്കണം.

Share this article ->FacebookGoogle+TwitterLinkedInPinterestEmail

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ സ്മാര്‍ട്ട്‌ ഫാമിലി ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

two + seven =

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>