ഹോണ്ട അമേസ്

honda amaze

ഹോണ്ട കാറുകളോട് ജനത്തിന് ഒരു പ്രത്യേകതരം ആരാധനയും വാത്സല്യവുമൊക്കെയുണ്ട്. ഡിസൈന്‍ എന്ന ഘടകത്തിന് പുറമേ റിഫൈന്‍ഡ് ആയ പെട്രോള്‍ എഞ്ചിന്‍ എന്ന ഘടകത്തെയാണ് ഇവര്‍ നെഞ്ചിലേറ്റിയത്. എന്നാല്‍ സ്വര്‍ണ്ണവിലയോട് മത്സരിക്കുന്ന പെട്രോളിനെ ഓര്‍ക്കുമ്പോള്‍ പലരുടെയും നെഞ്ചില്‍ കനലാണ്. ഈ കനലിലേക്ക് അല്‍പം വെള്ളമൊഴിച്ചു തണുപ്പിച്ച് കൊണ്ടാണ് കഴിഞ്ഞ വര്‍ഷം ഹോണ്ടയുടെ പുതിയ പ്രഖ്യാപനം കടന്നു വന്നത്. ഹോണ്ടയുടെ ഡീസല്‍ എഞ്ചിന്‍ 2013ല്‍ പുറത്തിറങ്ങുമെന്ന പ്രഖ്യാപനമായിരുന്നു അത്.

അമേസ് എന്ന വാക്ക് പോലെ തന്നെ ഏവരെയും അമേസ് അതിശയിപ്പിച്ചു കളഞ്ഞു. ഹോണ്ടയുടെ കുഞ്ഞന്‍ കാറായ ബ്രിയോയെ ആസ്പദമാക്കിയാണ് അമേസ് വരുന്നത്. ഹോണ്ടയുടെ ഇന്ത്യന്‍ വിപണിയിലെ ചുവടുവെപ്പിന് ഒരു വഴിത്തിരിവാകും ഇത് എന്ന കാര്യത്തില്‍ സംശയമില്ല. സുസൂക്കി സ്വിഫ്റ്റ് ഡിസയറിന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് അമേസ് വരുന്നത്. കുടുംങ്ങള്‍ക്ക് എന്തുകൊണ്ടും അനുയോജ്യമായ വാഹനമായിരിക്കും അമേസ്. ഇതിന്‍റെ ഇന്റീരിയര്‍ സ്പേസ് തന്നെയാണ് ഇതിന്‍റെ കാരണം. ഡിസയര്‍ പരാജയപ്പെടുന്നതും ഇവിടെയാണ്. സബ്ബ് ഫോര്‍ മീറ്റര്‍ ആണെങ്കിലും ടൊയോട്ട എറ്റിയോസ്, ടാറ്റ മാന്‍സ തുടങ്ങിയ സലൂണുകളോളം ഇന്റീരിയര്‍ സ്പേസുണ്ട് അമേസിന്. ഈ പുതിയ താരത്തിന് 25-26 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Share this article ->FacebookGoogle+TwitterLinkedInPinterestEmail

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ സ്മാര്‍ട്ട്‌ ഫാമിലി ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

six − 6 =

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>