ഹോണ്ടയ്ക്കും ഡീസല്‍

honda diesel cars

ഹോണ്ടയും തങ്ങളുടെ ആദ്യ ഡീസല്‍ എഞ്ചിന്‍ അവതരിപ്പിച്ചു - ഹോണ്ട അമേസില്‍

ഹോണ്ടയോടുള്ള കാര്‍ പ്രേമികളുടെ വിശ്വാസ്യത ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മികച്ച റിഫൈന്‍മെന്റിലുള്ള പെട്രോള്‍ എഞ്ചിനുകള്‍ തന്നെയാണ് ഈ വിശ്വാസ്യതയ്ക്ക് പിന്നിലെന്ന് നിസംശയം പറയാം. സിവിക്കിലും അക്കോര്‍ഡിലും സിറ്റിയിലും ജാസിലും ബ്രിയോയിലുമെല്ലാം ഈ അനുഭൂതി നമ്മള്‍ അനുഭവിച്ചതുമാണ്. എന്നാല്‍ മാരുതി, ഫിയറ്റ്, ഹ്യൂണ്ടായ് തുടങ്ങിയവര്‍ ഡീസല്‍ എഞ്ചിനുകളുമായി കസറുമ്പോള്‍ ഹോണ്ട മാത്രം എന്തേ മിണ്ടാട്ടമില്ലാതെയിരിക്കുന്നു എന്നതായിരുന്നു ആരാധകരുടെ സംശയം. ഈ സംശയത്തിന് വിരാമം കുറിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം ഹോണ്ട തങ്ങളുടെ പ്രഥമ ഡീസല്‍ എഞ്ചിന്‍ അവതരിപ്പിച്ചു. അമേസ് എന്ന മോഡലിലായിരുന്നു ഈ പരീക്ഷണം നടന്നത്. ഇരു കൈയും നീട്ടിയാണ് അമേസിനെ വാഹനപ്രേമികള്‍ സ്വീകരിച്ചത്. ഇപ്പോള്‍ ഇതാ അമേസിന്റെ ഹൃദയം ഹോണ്ടയുടെ ഏറ്റവും ജനപ്രിയ മോഡലായ സിറ്റിക്കും നല്‍കിയിരിക്കുന്നു. ഡിസൈനിലും അടിമുടി മാറിയിരിക്കുകയാണ് പുതിയ സിറ്റി.

ഈ വര്‍ഷം ഇറങ്ങിയത് സിറ്റിയുടെ നാലാം തലമുറയാണ്. 1996ലാണ് സിറ്റിയുടെ ജനനം. പിന്നീട് 2002ലും 2008ലും സിറ്റി മുഖം മിനുക്കിയിരുന്നു. സിവിക്കിന്റെ പ്ലാറ്റ്ഫോമില്‍ പിറന്ന സിറ്റി പിന്നീട് തനതായ ഡിസൈന്‍ കൈവരിക്കുകയായിരുന്നു.

സിറ്റിയുടെ ആരോ ഹെഡ് ഡിസൈന്‍ പുതിയ മോഡലിലും കടന്നു വന്നിട്ടുണ്ട്. മുന്നിലെ കട്ടിയുള്ള ക്രോം സ്ട്രിപ്പാണ് ഏറ്റവും വലിയ പ്രത്യേകത. വളരെ സ്ലിമ്മായ ഹെഡ്ലാമ്പ് യൂണിറ്റുകള്‍ സിറ്റിയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നുണ്ട്. മുമ്പത്തെ സിറ്റിയെക്കാള്‍ വലിപ്പം തോന്നിക്കും പുതിയ മോഡലിന്. പുറത്തെ ഡോര്‍ ഹാന്റിലുകളിലും വ്യത്യാസം കാണാം. ഇന്റീരിയര്‍ ഡിസൈനില്‍ അല്‍പം പോലും പിന്നിലേക്ക് പോയിട്ടില്ല പുതിയ സിറ്റി. കൂടുതല്‍ സ്പോര്‍ട്ടി ആയി തോന്നും പുതിയ സിറ്റിയുടെ ഉള്‍ഭാഗം. പിന്നിലെ യാത്രികരെ അല്‍പം പോലും വിലകുറച്ചു കാണാന്‍ പുതിയ സിറ്റി ശ്രമിച്ചില്ല. പിന്നിലെ ആംറെസ്റ്റും എയര്‍ വെന്റുകളും ഇതിനു തെളിവാണ്. ബ്ലൂടൂത്ത് കണക്ടിവിറ്റിയോടു കൂടിയ ടച്ച് സ്ക്രീന്‍ ഓഡിയോ സിസ്റ്റം, കീലെസ് പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, സണ്‍ റൂഫ്, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ഇലക്ട്രിക്കല്‍ ഒ ആര്‍ വി എം തുടങ്ങിയവ വാഹനത്തെ ഫീച്ചര്‍ റിച്ചാക്കുന്നുണ്ട്. എബിഎസ്, ഡ്രൈവര്‍-ഫ്രണ്ട് പാസഞ്ചര്‍ എയര്‍ ബാഗുകള്‍ നല്‍കാനും കമ്പനി മറന്നില്ല. പുതിയ സിറ്റിയുടെ നീളവും വീതിയും പഴയതുപോലെ തന്നെ നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും വീല്‍ബേസിന് വര്‍ദ്ധനവുണ്ട്. 50മില്ലീമീറ്റര്‍ വര്‍ദ്ധിപ്പിച്ച് 2600 മില്ലീമീറ്റര്‍ ആക്കിയിട്ടുണ്ട്. ക്ലാസിലെ ഏറ്റവും വലിയ സ്പേഷ്യസ് കാര്‍ എന്ന ബഹുമതി പുതിയ മോഡലിലൂടെ സിറ്റിക്ക് കൈവരിച്ചിരിക്കുകയാണ്. പിന്നിലെ നീ റൂം, ഹെഡ്റൂം, ഷോള്‍ഡര്‍ റൂം തുടങ്ങിയവ ആരെയും വിഷമിപ്പിക്കില്ല.

പഴയ ഐ-വിടെക് പെട്രോള്‍ എഞ്ചിനിലും പുത്തന്‍ ഐ-ഡിടെക് എഞ്ചിനിലും പുതിയ സിറ്റി ഇറങ്ങുമെങ്കിലും ഡീസല്‍ ഐ-ഡിടെക്കിനോടായിരിക്കും കൂടുതല്‍ ആരാധന. അമേസില്‍ ഉപയോഗിച്ചിട്ടുള്ള അതേ 1.5ലിറ്റര്‍ എഞ്ചിന്‍ തന്നെയാണ് ഡീസല്‍ സിറ്റിയുടേയും ഹൃദയം. 3600 ആര്‍പിഎമ്മില്‍ 100പിഎസ് പവറും 1750ആര്‍പിഎമ്മില്‍ 200 എന്‍എം പീക്ക് ടോര്‍ക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. അതേ സമയം പുതിയ സിറ്റിയുടെ പെട്രോള്‍ എഞ്ചിന്‍ 20% കൂടുതല്‍ (119പിഎസ്) പവറും 25% കുറവ് (145 എന്‍എം) ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

ഡീസല്‍ സിറ്റി വരുന്നത് 6-സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സോടുകൂടിയാണ്. പെട്രോള്‍ എഞ്ചിനില്‍ രണ്ടു ഓപ്ഷനുകള്‍ ലഭ്യമാകും – 5-സ്പീഡ് മാനുവലും സിവിടി ട്രാന്‍സ്മിഷനും. ഇ, എസ്, വി തുടങ്ങിയ വേരിയന്റുകളിലാണ് പുതിയ സിറ്റി ഇറങ്ങുന്നത്. 18 മുതല്‍ 19 വരെ മൈലേജ് പുതിയ സിറ്റിയില്‍ നിന്ന് പ്രതീക്ഷിക്കാം. 8 ലക്ഷം മുതല്‍ 12 ലക്ഷം വരെയാണ് പുതിയ സിറ്റിയുടെ വില വരുന്നത്.

Share this article ->FacebookGoogle+TwitterLinkedInPinterestEmail

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ സ്മാര്‍ട്ട്‌ ഫാമിലി ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

seven + 2 =

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>