മികവിന്‍റെ അടയാളമായ്

mar augusthinose college ramapuram

ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒന്നര പതിറ്റാണ്ടിന്‍റെ പാരമ്പര്യമുളള രാമപുരം മാര്‍ ആഗസ്തീനോസ് കോളേജിന്‍റെ വിശേഷങ്ങള്‍

ഉന്നതവിദ്യാഭ്യാസം ചെയ്യാന്‍ ഒരു വിദ്യാര്‍ത്ഥി കോളേജ് തിരഞ്ഞെടുക്കുമ്പോള്‍ ആദ്യം തിരയുന്നത് എന്തൊക്കെയാണ്…? നല്ല പഠനാന്തരീക്ഷം, പാഠ്യേതരരംഗത്തെ മികവുകള്‍, മികച്ച പ്ളേസ്മെന്റ് എന്നിവയെല്ലാം പ്രധാന ഘടകങ്ങളാണ്. മികവുറ്റ സൗകര്യങ്ങളും നവീന വിദ്യാഭ്യാസ രംഗത്ത് ഒന്നര പതിറ്റാണ്ടിന്‍റെ പാരമ്പര്യവുമായി രാമപുരം മാര്‍ ആഗസ്തീനോസ് കോളേജ് ഈ രംഗത്തെ തിളങ്ങുന്ന അടയാളമായി മാറുകയാണ്.

പാലാ രൂപതയുടെ രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫെറോന പള്ളിയുടെ മാനേജ്മെന്റില്‍ ഒരു സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയില്‍ എം. ജി സര്‍വ്വകലാശാലയുടെ അഫിലിയേഷനോടെ 1995ലാണ് കോളേജ് പ്രവര്‍ത്തനം ആരംഭിച്ചത്. നാലു ഡിഗ്രി കോഴ്സുകളോടെയാണ് കോളേജ് തുടങ്ങിയത്. തുടര്‍ന്ന് മികവേറിയ ഉന്നതവിദ്യാഭ്യാസം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക എന്ന ലക്ഷ്യമിട്ട് ഒട്ടേറെ പുതിയ കോഴ്സുകള്‍ തുടങ്ങി. ആറ് ഡിഗ്രി കോഴ്സുകളും ആറ് പി.ജി കോഴ്സുകളും അടക്കം 12 കോഴ്സുകളിലായി 1500 ഓളം വിദ്യാര്‍ത്ഥികള്‍ ഈ കോളേജില്‍ പഠിച്ചുവരുന്നു.

സൗകര്യങ്ങള്‍

വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ലക്ഷ്യമിട്ട് ദേശീയ സെമിനാറുകള്‍, ശില്പശാലകള്‍, ചര്‍ച്ചാക്ളാസുകള്‍ എന്നിവയെല്ലാം ഇവിടെ സംഘടിപ്പിക്കാറുണ്ട്. മികച്ച സൗകര്യങ്ങളുള്ള കംപ്യൂട്ടര്‍ ഇലക്ട്രോണിക്സ്, ബയോടെക്നോളജി, ബയോ ഇന്‍ഫോര്‍മാറ്റിക്സ് ലാബുകള്‍, എയര്‍കണ്ടീഷന്‍ഡ് സെമിനാര്‍ ഹാള്‍, അത്യാധുനിക ലൈബ്രറി തുടങ്ങിയവയെല്ലാം എം. എ കോളേജിന്‍റെ സവിശേഷതകളാണ്. അക്കാദമിക് കാര്യങ്ങള്‍ക്കൊപ്പം പാഠ്യേതര വിഷയങ്ങളിലും ഈ കോളേജ് ഒരു പടി മുന്നിലാണ്. സര്‍വ്വകലാശാലാ തലത്തില്‍ നല്ല പ്രവര്‍ത്തനത്തിന് നിരവധി അവാര്‍ഡുകള്‍ കോളേജിലെ എന്‍. എസ്സ്. എസ്സ് യൂണിറ്റിന് ലഭിച്ചിട്ടുണ്ട്. രാമപുരം ഇടവക പ്രദേശത്തെ നിര്‍ധനരായ 14 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയത് ശ്രദ്ധേയമായ പ്രവര്‍ത്തനമായിരുന്നു. അതേപോലെ രാമപുരം കുഞ്ഞച്ചന്‍ മിഷനറി ഭവനിലേക്ക് വേണ്ട സഹായങ്ങളും കോളേജ് നല്‍കി വരുന്നു. രക്തദാനം, വാല്യു എഡ്യൂക്കേഷന്‍ ക്ളാസുകള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ കൊണ്ടും എം. എ കോളേജ് വിദ്യാഭ്യാസ രംഗത്ത് മാതൃകയാവുകയാണ്.

For details: Mob 9447833522
Phone: 04822 200083

Share this article ->FacebookGoogle+TwitterLinkedInPinterestEmail

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ സ്മാര്‍ട്ട്‌ ഫാമിലി ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

sixteen − eight =

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>