നാനോയ്ക്കും പവറായി

nano power steering

പവര്‍ സ്റ്റിയറിങ്ങടക്കമുള്ള പരിഷ്ക്കാരങ്ങളുമായി ടാറ്റ നാനോയുടെ മാറ്റങ്ങള്‍.

ടാറ്റാ നാനോയുടെ പവര്‍ സ്റ്റീയറിംഗ് അഭാവം പരിഹരിക്കപ്പെട്ടു കഴിഞ്ഞൂ- ട്വിസ്റ്റിലൂടെ. വര്‍ഷങ്ങളായി ചെറിയ ചെറിയ മുഖം മിനുക്കുകള്‍ നടത്തിയിരുന്നെങ്കിലും 2014-ല്‍ വലിയൊരു സവിശേഷതയാണ് നാനോയില്‍ ആവിഷ്ക്കരിച്ചത്- പവര്‍ സ്റ്റീയറിംഗ്. കഴിഞ്ഞ വര്‍ഷം നല്‍കിയ പരിഷ്ക്കരിച്ച ഡിസൈനില്‍ നിന്ന് പുതിയ നാനോ വ്യതിചലിച്ചിട്ടില്ല.

മുന്നിലെ ബോണറ്റില്‍ നല്‍കിയിട്ടുള്ള ക്രോം സ്ട്രിപ് പിന്നിലെ ടെയില്‍ സെക്ഷനിലും സാന്നിദ്ധ്യം അറിയിച്ചു. പിന്നില്‍ ട്വിസ്റ്റ് എന്നെഴുതിയിട്ടുണ്ട്. മറു വശത്ത് എക്സ്ടി എന്നും കാണാം. പിന്നില്‍ സ്ഥിതി ചെയ്യുന്ന എഞ്ചിന് കൂടുതല്‍ വെന്റിലേഷന്‍ ലഭിക്കാന്‍ ഉതകുന്ന തരത്തിലുള്ളതാണ് റീഡിസൈന്‍ ചെയ്ത പിന്‍ ബമ്പര്‍. ആകര്‍ഷകമായ നിറങ്ങളിലുള്ള നാനോയുടെ ലഭ്യതെയാണ് ഈ വാഹനത്തെ മറ്റു വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഘടകങ്ങളില്‍ ഒന്ന്. ഡാംസണ്‍ പര്‍പ്പിള്‍ എന്ന ആകര്‍ഷകമായ പുത്തന്‍ നിറത്തില്‍ പുത്തന്‍ നാനോയെ ഇനി റോഡുകളില്‍ കാണാം. ഹോണ്ട സിവിക്കില്‍ കണ്ട ഷേഡിനെ ഇത് ഓര്‍മ്മപ്പെടുത്തും. തിളക്കമാര്‍ന്ന സില്‍വര്‍ അലോയ് കൂടി ഇതിനോടൊപ്പം ചേരുമ്പോള്‍ നാനോയ്ക്ക് ആരാധകര്‍ ഇനിയും വര്‍ദ്ധിക്കുമെന്നതില്‍ സംശയമില്ല. ബോഡിയുടെ നിറത്തിലുള്ള മിററുകളും ഡോര്‍ ഹാന്റിലും, കീലെസ് എന്‍ട്രിയും സെന്‍ട്രല്‍ ലോക്കിങ്ങും നാനോയുടെ പൊലിമ കൂട്ടും.

ഇന്റീരിയറില്‍ ചെറിയ രീതിയില്‍ മാറ്റങ്ങള്‍ കടന്നു വന്നിട്ടുണ്ട്. ബാര്‍ളി ബീജ് ഇന്റീരിയര്‍ വാഹനത്തിന്റെ ഇന്റീരിയറിനെ കൂടുതല്‍ ആകര്‍ഷകമാക്കി. ആവശ്യത്തിനുള്ള ഹെഡ്റൂമും ലെഗ്റൂമും നല്‍കാന്‍ കമ്പനി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. സാധാരണ ഡിസൈനിലുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന് മാറ്റം വരുത്തിയിട്ടുണ്ട്. എല്‍ഇഡി സാന്നിദ്ധ്യം ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിനെ സ്പോര്‍ട്ടിയാക്കുന്നു. ഡ്രൈവര്‍ ഇന്‍ഫോമേഷനുകളായ ട്രിപ് മീറ്റര്‍, ആവറേജ് ഫ്യുവല്‍ ഇക്കോണമി, ഡിസ്റ്റന്‍സ് ടു എംപ്റ്റി തുടങ്ങിയ ഫീച്ചറുകള്‍ കൂടി ഉള്‍പ്പെടുത്തി.

ഇലക്ട്രോണിക് പവര്‍ അസിസ്റ്റഡ് സ്റ്റീയറിംഗ് സിസ്റ്റമാണ് പുതിയ നാനോയില്‍ വരുന്നത്. സെഗ്മെന്റില്‍ ആദ്യമായി ആക്ടീവ് റിട്ടേണ്‍ ഫീച്ചര്‍ ഉപയോഗിക്കുന്നതും പുതിയ നാനോയിലാണ്. സ്റ്റീയറിംഗ് തിരിച്ചതിന് ശേഷം വീണ്ടും പഴയ സ്ഥാനത്തു തന്നെ വന്നു നില്‍ക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. 5500 ആര്‍പിഎമ്മില്‍ 38പിഎസ് പവറും 4000 ആര്‍പിഎമ്മില്‍ 51 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 624സിസി എംപിഎഫ്ഐ എഞ്ചിന്‍ തന്നെയായിരിക്കും ട്വിസ്റ്റിനും കരുത്തു പകരുന്നത്. 2.40 ലക്ഷത്തിനടുത്തായിരിക്കും ട്വിസ്റ്റിന്റെ എക്സ് ഷോറൂം വില.

Share this article ->FacebookGoogle+TwitterLinkedInPinterestEmail

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ സ്മാര്‍ട്ട്‌ ഫാമിലി ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

nine − 4 =

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>