New year beauty tips

New year beauty tips

പുതുവര്‍ഷം പുത്തന്‍ പ്രതീക്ഷകള്‍, സൗന്ദര്യത്തിന്റെ കാര്യത്തിലും വേണ്ടേ കുറച്ച് നല്ല തീരുമാനങ്ങള്‍.

1. വെള്ളം തൊട്ടുകൂട്ടാം

സൗന്ദര്യസംരക്ഷണത്തിന് പുതുവര്‍ഷത്തിന്‍ പുത്തന്‍ മാര്‍ഗങ്ങള്‍ തേടുമ്പോള്‍ വെള്ളത്തെ മറന്നു പോകരുത്. ദിവസവും കുറഞ്ഞത് എട്ടുഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. തണുത്ത വെള്ളത്തില്‍ ഇടക്കിടെ മുഖം കഴുകുക. അതു നടക്കില്ലെങ്കില്‍ രാത്രി കിടക്കുന്നതിനു മുമ്പായി നിര്‍ബന്ധമായും മുഖം കഴുകുക. മുഖക്കുരുവിന്റെ പ്രശ്നം പകുതി മാറികിട്ടും. വെള്ളം കുടിക്കുകവഴി, ശരീരത്തിലെ കോശങ്ങളിലെ രോഗാണുക്കളെ തുരത്താം. ശരീരത്തില്‍ നിന്ന് ദിവസവും ഒരു നിശ്ചിത ശതമാനം ജലം നഷ്ടമാകും, ഈ നഷ്ടം പരിഹരിക്കാന്‍ ധാരാളം വെള്ളം ദിവസവും അത്യാവശ്യമാണ്.

2. നല്ല ഉറക്കം

ദിവസം 8 മണിക്കൂറെങ്കിലും ഉറങ്ങണമെന്നുള്ളത് നമ്മള്‍ പണ്ടുമുതലേ കേട്ടു ശീലിച്ചതാണ്. കണ്‍തടങ്ങളില്‍ കറുപ്പ് ഉണ്ടാകാതിരിക്കാനും ചര്‍മ്മത്തിന്റെ നിറം പരിപാലിക്കാനും നല്ല ഉറക്കം അത്യാവശ്യമാണ്. നിങ്ങള്‍ ഉറങ്ങുമ്പോള്‍ ശരീരത്തില്‍ കൂടുതല്‍ പ്രോട്ടീന്‍ ഉത്പാദിപ്പിക്കപ്പെടും. ചര്‍മ്മത്തിലെ ചുളിവുകള്‍ക്കും സൂര്യപ്രകാശമേറ്റുണ്ടാകുന്ന കറുത്ത നിറത്തിനുമൊക്കെ പരിഹാരമാണ് പ്രോട്ടീന്‍.

3. മേക്കപ്പ് സെറ്റിന്റെ ആരോഗ്യം

ദിവസവും ഉപയോഗിക്കുന്ന മേക്കപ്പ് സാധനങ്ങളുടെ എക്സ്പയറി ഡേറ്റ് കഴിഞ്ഞുപോകുന്നത് ചിലപ്പോള്‍ നിങ്ങള്‍ ശ്രദ്ധിച്ചെന്നുവരില്ല. ബ്യൂട്ടി പ്രൊഡക്ടുകളുടെ കാലാവധി നിങ്ങള്‍ വിചാരിക്കുന്നതിലും കുറച്ചു സമയമേ ഉള്ളൂ. അതുകൊണ്ട് സ്ഥിരമായി ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളാണെങ്കിലും ഇടയ്ക്കിടെ എക്സ്പയറി ഡേറ്റ് നോക്കണം. എക്സ്പയറി ഡേറ്റ് കഴിഞ്ഞ ബ്യൂട്ടി പ്രോഡക്ടുകള്‍ ഉപയോഗിച്ചാല്‍ വെളുക്കാന്‍ തേക്കുന്നത് പാണ്ടാകും.

4. വെയിലേറ്റുവാടല്ലേ

സണ്‍സ്ക്രീന്‍ ഉപയോഗം ഒരു ശീലമാക്കുക. അത് വെയിലത്തായാലും മഴയത്തായാലും, മഞ്ഞുകാലത്തായാലും. ചൂടുകാലത്തുമാത്രം മതി സണ്‍സ്ക്രീന്‍ എന്നാണ് ഭൂരിഭാഗം പേരുടെയും വിചാരം. പക്ഷെ വീടിനകത്തു തന്നെയാണിരിക്കുന്നതെങ്കിലും സണ്‍സ്ക്രീനുകള്‍ ഉപയോഗിക്കണം. സ്കിന്‍ ക്യാന്‍സറില്‍ നിന്നും, അള്‍ട്രാവൈലറ്റ് റെയ്സുകളില്‍ നിന്നും സണ്‍സ്ക്രീന്‍ നിങ്ങളെ പരിരക്ഷിക്കും. SPF 30 കുറയാത്ത സണ്‍സ്ക്രീന്‍ വേണം തിരഞ്ഞെടുക്കാന്‍.

5. ബി കളര്‍ഫുള്‍

വ്യത്യസ്തമായ നിറങ്ങളില്‍ ഐ ലൈനറുകളും, ഐ ഷാഡോകളും കിട്ടുമ്പോള്‍ എന്തിന് എപ്പോഴും കറുപ്പും ചുമപ്പും പോലെയുള്ള ന്യൂട്രല്‍ കളറുകള്‍ മാത്രം ഉപയോഗിക്കണം. നിങ്ങളിലും ചുറ്റുമുള്ളവരിലും ഊര്‍ജസ്വലത നിറക്കാന്‍ ഡ്രസ്സിന് യോജിക്കുന്ന നിറത്തിലാകാം ഇനിയുള്ള മേക്കപ്പ്. ഡ്രസ്സിനനുയോജ്യമായ ഡാര്‍ക്ക് നിറത്തിലുള്ള മേക്കപ്പ് അരോചകമായി തോന്നുകയില്ല.

6. മുടിയഴക്

മുടികെട്ടുന്ന രീതിയില്‍ വ്യത്യാസം വരുത്തിയാല്‍ തന്നെ മുഖത്തിന്റെ ആകൃതിയില്‍ മാറ്റംവരും. സിനിമാ താരങ്ങള്‍ക്കു മാത്രമല്ല നിങ്ങള്‍ക്കുമാകും ഒരു പുത്തന്‍ ലുക്ക് ഉണ്ടാക്കിയെടുക്കാന്‍. മുഖത്തിന്റെ ആകൃതിക്കിണങ്ങുന്ന ഒരു ഹെയര്‍സ്റ്റൈല്‍ കണ്ടെത്തിയാല്‍ പകുതിയായി. പിന്നെ നല്ലൊരു ബ്യൂട്ടീഷ്യനെ കണ്ടെത്തി മുടിയൊന്ന് പരിഷ്ക്കരിച്ചോളൂ.

7. നഖക്ഷതങ്ങള്‍

ദിവസവും നെയില്‍ പോളീഷിന്റെ നിറം മാറ്റാന്‍ ശ്രദ്ധിക്കുന്നവരും നഖത്തിന്റെ തൊട്ടു താഴെയുള്ള മൃദുലമായ ഭാഗങ്ങളെ ശ്രദ്ധിക്കാറില്ല. ആഴ്ചയില്‍ ഒരിക്കലെങ്കിലും ക്യൂട്ടിക്കിള്‍ ഓയില്‍ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് നഖം പൊട്ടിപ്പോകുന്നതും വിണ്ടു കീറുന്നതും തടയും.

Share this article ->FacebookGoogle+TwitterLinkedInPinterestEmail

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ സ്മാര്‍ട്ട്‌ ഫാമിലി ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

two + 13 =

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>