പാസ്‌വേഡിന്റെ വില

password

പാസ്‌വേഡുകള്‍ഹാക്ക് ചെയ്യപ്പെട്ടു എന്ന് പറഞ്ഞ് വിലപിക്കുന്നവരെ നാം കണ്ടിട്ടുണ്ട്. ഇത് നമുക്ക് വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സര്‍ക്കാര്‍ ഉദ്യോഗസ്ഥനും 30 വയസു കാരനുമായ സുരേഷ് കുമാര്‍ ഒരുദിവസം അറിയാതെ ഞെട്ടി. സ്വന്തം ചേച്ചിയെപ്പോലെ കരുതുന്ന സ്ത്രീ പരുക്കന്‍ ഭാഷയില്‍ മേലില്‍ തന്നോട് സംസാരിക്കുക പോലും ചെയ്യരുതെന്ന് കാണിച്ച് ഈമെയില്‍ അയച്ചിരിക്കുന്നു. ഇതെന്ത് മറിമായമെന്ന് ചിന്തിച്ച് വിഷമിച്ചിരിക്കുമ്പോള്‍ മറ്റൊരു സ്ത്രീ ഫോണില്‍ വിളിച്ച് ചീത്ത വിളിക്കുന്നു. അനാവശ്യ ഈമെയിലുകള്‍ അയക്കരുതെന്നാണ് അവരുടെയും നിര്‍ദ്ദേശം.

ഈമെയില്‍ പരിശോധിച്ചപ്പോള്‍ സുരേഷിന് കാരണം പിടികിട്ടി. തന്റെ മെയിലില്‍ നിന്ന് ആരോ തനിക്ക് അടുപ്പമുള്ള സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അശ്ളീല ഈമെയിലുകള്‍ അയച്ചിരിക്കുന്നു. ഉടനെ സുരേഷ് ഈമെയില്‍ സന്ദേശം പോയ എല്ലാവര്‍ക്കും തന്റെ മെയില്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്ന സന്ദേശം ഫോണിലൂടെയും ഈമെയിലിലൂടെയും അയച്ച് മാനം രക്ഷിച്ചു. സുരേഷിന്റെ ഈമെയില്‍ ഹാക്ക് ചെയ്തത് അടുത്ത സുഹൃത്തുക്കളിലൊരാളായിരുന്നു. വലിയ ബുദ്ധിയൊന്നും വേണ്ടിയിരുന്നില്ല സുഹൃത്തിന് സുരേഷിന്റെ പാസ്‌വേഡ് കണ്ടെത്താന്‍. സുരേഷിന്റെ ഫോണ്‍ നമ്പര്‍ തന്നെയായിരുന്നു പാസ്‌വേഡ്.

പാസ്‌വേഡുകളുടെ പ്രാധാന്യം

പുതിയ യുഗത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ് നമ്മളില്‍ നല്ല പങ്കും. അതുകൊണ്ട് തന്നെ പാസ്‌വേഡ് ഓരോരുത്തര്‍ക്കും ഉണ്ട്. ഇന്‍റര്‍നെറ്റില്ലെങ്കില്‍ തന്നെ എ.ടി.എം കാര്‍ഡുകള്‍, ബാങ്ക് ലോക്കര്‍ എന്നിവയ്ക്കെല്ലാമായി ദിവസത്തില്‍ പലവട്ടം പാസ്‌വേഡുകളുമായി നമ്മള്‍ ഒളിച്ചുകളി നടത്തുന്നുണ്ട്.

പലരും പാസ്‌വേഡിന് വലിയ പ്രാധാന്യം കല്‍പിക്കാറില്ല. ഒരു നമ്പറോ, ഒരു പേരോ പാസ്‌വേഡാക്കി അതുതന്നെ നീണ്ടകാലം നിലനിര്‍ത്തും. അതിലെന്താണ് കുഴപ്പമെന്നാണ് ചിന്ത. നിങ്ങളുടെ മെയിലില്‍ കടന്ന് വിവരങ്ങള്‍ ചോര്‍ത്തുക, ഓണ്‍ലൈന്‍ ബാങ്ക് ഇടപാടുകള്‍ നടത്തുക, തീവ്രവാദമുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിക്കുക തുടങ്ങി നിങ്ങള്‍
ക്രിമിനല്‍ കേസില്‍ ഉള്‍പ്പെടാനുള്ള സാധ്യതകള്‍ പാസ്‌വേഡ് മോഷ്ടിക്കപ്പെടുന്നതിലൂടെ സംഭവിച്ചേക്കാം. മാത്രമല്ല, ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ അനുദിനം പെരുകുന്ന കാലം കൂടിയാണ് ഇതെന്ന് ഓര്‍ക്കണം. അടുത്തിടെ നടന്ന പാസ്‌വേഡ് മോഷണത്തില്‍ ഫേസ്ബുക്ക്, ഗൂഗിള്‍, യാഹൂ, ലിങ്ക്ഡ്ഇന്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലൂടെ ഇരുപത് ലക്ഷം പാസ്‌വേഡുകളാണ് മോഷ്ടിക്കപ്പെട്ടത്. ചിലപ്പോള്‍ മോഷ്ടിക്കപ്പെട്ട പാസ്‌വേഡുകളിലൂടെ വൈറസുകളാവും നിങ്ങളെ തേടിയെത്തുക. നിങ്ങളുടെയും നിങ്ങളുടെ സ്ഥാപനത്തിന്റെയും കമ്പ്യൂട്ടറുകളെ മുഴുവന്‍ നശിപ്പിക്കാന്‍ ശേഷിയുള്ളതാവും ഈ വൈറസുകള്‍. നിങ്ങളുടെ മെയിലിനെ മാത്രമല്ല, നിങ്ങളുടെ കോണ്‍ടാക്റ്റിലുള്ള പലരുടെയും ഈമെയിലുകളെ ഹാക്കിങ് ദോഷകരമായി ബാധിക്കും.

വഞ്ചിക്കപ്പെടാതിരിക്കാന്‍

പാസ്‌വേഡ് മോഷണം ഹാക്കേഴ്സിന് എളുപ്പമാണ്. മണിക്കൂറില്‍ പതിനായിരക്കണക്കിന് പാസ്‌വേഡുകള്‍ കടത്തിവിട്ട് ഹാക്കിങ് നടത്താനുള്ള സോഫ്റ്റ്‌വെയര്‍കള്‍ ലഭ്യമാണെന്ന് ഓര്‍ക്കണം. പാസ്‌വേഡ് മോഷ്ടിക്കപ്പെടാതിരിക്കാന്‍ അല്‍പം ജാഗ്രതയും ശരിയായ പാസ്‌വേഡ് മാനേജ്മെന്‍റ് പാടവവുമാണ് ആവശ്യം.

പാസ്‌വേഡ് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

നിങ്ങള്‍ക്ക് എളുപ്പം ഓര്‍മിക്കാനാവുന്നതാവണം പാസ്‌വേഡ്. മറന്നുപോകാനും മറന്നാല്‍ കണ്ടെത്താനും സാധ്യതയില്ലാത്തതുമായ പാസ്‌വേഡുകള്‍ തിരഞ്ഞെടുക്കരുത്.

സ്ഥിരമായി ഒരു പാസ്‌വേഡ് ഉപയോഗിക്കരുത്. നിശ്ചിത ഇടവേളകളില്‍ അത് മാറ്റിക്കൊണ്ടിരിക്കണം.

ഒരേ പാസ്‌വേഡ് തന്നെ എല്ലാ ആവശ്യത്തിനും ഉപയോഗിക്കരുത്. നിങ്ങള്‍ ജിമെയിലിന് പാസ്‌വേഡായി നല്‍കിയതാവരുത് ഫേസ്ബുക്ക്, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവക്ക് നല്‍കുന്നത്. വ്യത്യസ്തങ്ങളായ പാസ്‌വേഡുകള്‍ നല്‍കിയില്ലെങ്കില്‍ ഏതെങ്കിലും ഒരു അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാല്‍ നിങ്ങളുടെ മറ്റ് മുഴുവന്‍ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടാം.

ചില കാര്യങ്ങള്‍ പാസ്‌വേഡായി ഉപയോഗിക്കരുത്: മിക്കവരും പാസ്‌വേഡായി നല്‍കുക തങ്ങളുടെ ഫോണ്‍ നമ്പര്‍, ജന്മദിനം, അടുത്ത ബന്ധുക്കളുടെയും പ്രണയിനിയുടെയും പേരുകള്‍, വീട്ടുപേര്, ഒക്കെയാകും ഇത് മറ്റുള്ളവര്‍ക്ക് എളുപ്പം അനുമാനിക്കാനാവും. ഇത് ഒഴിവാക്കുന്നതാണ് നല്ലത്. അതുപോലെ 1,2,3,4 എന്നിങ്ങനെയുള്ള പാസ്‌വേഡുകള്‍ നല്‍കുന്നതും നല്ലതല്ല. അമേരിക്കയില്‍ നടന്ന പാസ്‌വേഡ് മോഷണങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിച്ചിരുന്ന പാസ്‌വേഡ് 1,2,3,4,5,6 എന്നിങ്ങനെയുള്ള അക്ഷരക്രമമായിരുന്നുവെന്ന് തെളിഞ്ഞിരുന്നു.

നീളമുള്ള പാസ്‌വേഡുകള്‍ ഉപയോഗിക്കുക: മൂന്നോ നാലോ അക്ഷരങ്ങള്‍ ഉള്ളതിനേക്കള്‍ പാസ്‌വേഡിന് നല്ലത് അല്‍പം നീണ്ട അക്ഷരങ്ങള്‍ ഉളളതാണ് നല്ലത്. ചില സൈറ്റുകള്‍ ഇപ്പോള്‍ തന്നെ ആറ് അക്ഷരമുള്ള പാസ്‌വേഡാണ് ആവശ്യപ്പെടുക. ചിലത് എട്ടും. നിങ്ങള്‍ക്ക് ഓര്‍മിക്കാവുന്നത്രയും ദീര്‍ഘമുള്ള പാസ്‌വേഡാണ് നല്ലത് എന്ന് കമ്പ്യൂട്ടര്‍ വിദഗ്ധര്‍ പറയുന്നു.

അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും കലര്‍ന്ന പാസ്‌വേഡ് ഉപയോഗിക്കുക. കീപാര്‍ഡിലെ ചില ചിഹ്നങ്ങള്‍ ഉപയോഗിച്ച് പുതിയതരം വാക്കുകള്‍ ഉണ്ടാക്കുന്നതാണ് ഏറ്റവും നല്ലത്. അതായത് മറ്റാര്‍ക്കും അത് കണ്ടെത്താനോ തിരിച്ചറിയാനോ കഴിയരുത്. ഉദാഹരണത്തിന് ബി എന്ന അക്ഷരത്തിന് പകരം രണ്ട് എന്നോ, എട്ടെന്നോ ഉള്ള അക്കം ഉപയോഗിക്കുക. അഞ്ചിന് പകരം ഇ എന്ന അക്ഷരം.

ഏതെങ്കിലും ഉദ്ധരണികളോ, ചൊല്ലുകളോ അവയുടെ സംഗ്രഹമോ പാസ്‌വേഡാക്കുക. ഉദാഹരണത്തിന് സണ്‍ റൈസസ് ഇന്‍ദി ഈസ്റ്റ് എന്നോ അതിന്റെ ഹൃസ്വരൂപമായ എസ്ആര്‍ഐടിഇ എന്നോ ഉപയോഗിക്കുക.

അക്ഷരങ്ങള്‍, അക്കങ്ങള്‍, ചിഹ്നങ്ങള്‍, ഉദ്ധരണികളുടെ സംഗ്രഹം എന്നിവ ഒന്നിച്ച പാസ്‌വേഡാവും ഏറ്റവും നല്ലത്.

Share this article ->FacebookGoogle+TwitterLinkedInPinterestEmail

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ സ്മാര്‍ട്ട്‌ ഫാമിലി ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

two + 2 =

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>