പ്രമേഹമേ കടക്ക് പുറത്ത്

pramehame kadakku purathu

യുത്വത്തിലേക്ക് കക്കുമ്പോള്‍ തന്നെ പ്രമേവും രക്തമ്മര്‍ദ്ദവും ഹൃദ്രോങ്ങളും ബാധിക്കാതിരിക്കാനുള്ള രക്ഷ -കുട്ടിക്കാലത്തു തന്നെ യോഗ ശീലമാക്കുക

എന്റെ കുട്ടികളെ, നിങ്ങളൊക്കെ വന്‍ കാര്യങ്ങള്‍ ചെയ്യാന്‍ പിറന്നവരാണെന്ന വിശ്വാസം നിങ്ങള്‍ക്ക് വേണം. നിങ്ങള്‍ നായ്ക്കുട്ടികളുടെ കുര കേട്ട് ഭയപ്പെടരുത്. ഇടിത്തീ വീണാല്‍ പോലും ഭയപ്പെടരുത്. എഴുന്നേല്‍ക്കുക, പ്രവര്‍ത്തിക്കുക.”

ജീവിതത്തിന് മുഴുവന്‍ പ്രചോദനവും ആത്മവിശ്വാസവും നല്‍കുന്ന ഈ വാക്കുകള്‍ സ്വാമി വിവേകാനന്ദന്റെ ഹൃദയത്തില്‍ നിന്നും ഒഴുകിയിറങ്ങിയതാണ് യോഗവിദ്യകളുടെ മര്‍മ്മം കണ്ടറിഞ്ഞ ഒരു യോഗിയുടെ ഹൃദയത്തില്‍ നിന്ന്. യോഗ സാധനകളിലൂടെ ഹൃദയനൈര്‍മല്യവും അതോടൊപ്പം ശാരീരിക ആരോഗ്യവും നേടിയ യോഗികള്‍ക്ക് മാത്രമേ ഒരു സമൂഹത്തെ ഉത്തേജിതമാക്കാനാവൂ.

ഒരു കുഞ്ഞ് ഈ ഭൂമിയില്‍ പിറവിയെടുത്തത് എന്തിനാണെന്ന് ചെറുപ്പം മുതലേ നാം അവരെ പറഞ്ഞ് പഠിപ്പിക്കണം. പണത്തിനുവേണ്ടി നെട്ടോട്ടമോടുന്ന നമ്മുടെ സമൂഹം സംസ്ക്കാരിക മൂല്യങ്ങളും ജീവിത ലക്ഷ്യങ്ങളും മറക്കുന്നു. സ്വന്തം ശരീരവും ആരോഗ്യവും മറന്ന് എന്തിനോവേണ്ടി പരക്കം പായുന്നു. രാവും പകലും സന്തോഷവും സമാധാനവും അവന് നഷ്ടമായിരിക്കുന്നു. മനസു നിറയെ ആകുലതകളും, ഹൃദയം നിറയെ ദുഃഖങ്ങളുമായി അവന്‍ ഓടി നടക്കുന്നു. ഒടുവില്‍ ഓടിയോടി മനസും ശരീരവും കുഴഞ്ഞ് ജീവച്ഛവങ്ങളായി മരിച്ച് മണ്ണടിയുന്നു. കുട്ടികള്‍ കാണേണ്ടതും കണ്ടു പഠിക്കേണ്ടതും ഈ തരത്തിലുള്ള ഒരു ജീവിതമായിരിക്കരുത്. ഇതുപോലുള്ള ജീവിതം കണ്ട് പഠിച്ച് വളരുന്ന ഒരു യുവ തലമുറയെ നിയന്ത്രിക്കാന്‍ ആര്‍ക്കും കഴിയാതെ വരും.

യുവത്വത്തിലേക്ക് കടക്കുമ്പോള്‍ തന്നെ പ്രമേഹവും രക്തസമ്മര്‍ദ്ദവും ഹൃദ്രോഗങ്ങളും ബാധിക്കുന്ന നമ്മുടെ യുവ തലമുറ ദീര്‍ഘകാലം ജീവിക്കുന്നു പോലുമില്ല. നമ്മുടെ ആരോഗ്യനയങ്ങളും സര്‍ക്കാര്‍ സംവിധാനവും പാടെ പരാജയപ്പെടുകയാണിവിടെ. ഒപ്പം 16 വയസ്സു മുതല്‍ 25 വയസ്സുവരെയുള്ള കുറ്റവാളികളെക്കൊണ്ട് സമൂഹം കലുഴിഷിതമായിരിക്കുന്നു. മദ്യത്തിനും മയക്കു മരുന്നിനും അടിമപ്പെട്ട് ക്രിയാത്മകത നശിച്ച ഒരു തലമുറ നമുക്ക് ഭയവും ആകുലതയും സമ്മാനിക്കുന്നു.

പ്രതിസന്ധികളുടെ നടുവില്‍ കിടന്ന് നട്ടം തിരിയുമ്പോള്‍ ഓര്‍ക്കുക; പരിഹാരമായി നിര്‍ദ്ദേശിക്കാന്‍ നമുക്ക് ഒന്നേയുള്ളൂ – നിരന്തരമായ യോഗ പരിശീലനവും ധ്യാനവും. വളരെ കൃത്യമായി മാതാപിതാക്കള്‍ ഏറ്റെടുക്കേണ്ട ഒരു ദൗത്യമാണിത്. നിങ്ങളുടെ മക്കളെ കാര്യമായി പരിശീലിപ്പിക്കാന്‍ നിങ്ങള്‍ തയ്യാറാവുക. മെഡിസിനോ, എന്‍ജിനീയറിംഗിനോ അയച്ചത്കൊണ്ട് മാത്രം ഒരു കുട്ടി വളരണമെന്നും ഉയരണമെന്നുമില്ല. അവന് നഷ്ടമാകുന്നത് ജാഗ്രതയാണ്. ഫലമോ, പഠനത്തില്‍ നിന്ന് ഒരുപാട് പിന്നോക്കം പോകും. പരാജയത്തിലേക്ക് അവന്‍ കൂപ്പുകുത്തും.

നമ്മുടെ ചുറ്റും ഒന്നു നോക്കി പ്രകൃതിയെ കണ്ട്, അതിന്റെ നൈര്‍മല്യമാര്‍ന്ന ദൃശ്യവിസ്മയങ്ങള്‍ നുകര്‍ന്ന്, പ്രകൃതിയുടെ ശുദ്ധസംഗീതം കേട്ട്, ശുദ്ധവായുനുകര്‍ന്ന്, ശരീരത്തെയും മനസ്സിനെയും ആരോഗ്യത്തിലും ആത്മീയതയിലും സംരക്ഷിക്കുന്ന യോഗ മുടങ്ങാതെ പരിശീലിച്ച്. നമുക്കും നമ്മുടെ കുട്ടികള്‍ക്കും ഒരു പുതിയ സംസ്ക്കാരത്തിലേക്ക് യാത്രയാവാം.

1. കുട്ടികളുടെ ശ്രദ്ധയും ജാഗ്രതയും വര്‍ദ്ധിപ്പിക്കാനുള്ള പരിശീലനങ്ങളാണ് നാമിന്ന് കാണുക.

yoga

ഭസ്ത്രിക പ്രാണായാമം (Bellows Breath)

(പ്രാണായാമത്തെക്കുറിച്ച് പിന്നീട് ദീര്‍ഘമായി പ്രതിപാദിക്കുന്നതാണ്).

- വജ്രാസനത്തിലേക്ക് വരിക. കുട്ടികള്‍ക്ക് ബുദ്ധിമുട്ട് കൂടാതെ വജ്രാസനത്തില്‍ ഇരിക്കാന്‍ കഴയും.

പഠിക്കുമ്പോഴും പ്രാര്‍ത്ഥിക്കുമ്പോഴും വജ്രാസനത്തില്‍ ഇരിക്കാന്‍ അവരെ നിര്‍ന്ധിക്കുക.

- ഇരു കൈകളും കോര്‍ത്ത് പിടിക്കുക. ചിത്രം-1 ല്‍ കാണുന്നതുപോലെ വലത്കൈയുടെയും ഇടത് കൈയുടെയും ചൂണ്ടുവിരല്‍ നിവര്‍ന്നിരിക്കണം.

- കോര്‍ത്തു പിടിച്ച കൈകള്‍ മുഖത്തിനഭിമുഖമായി കൊണ്ടു വരിക.

- വലതു ചൂണ്ടു വിരലുകൊണ്ട് വലതുമൂക്ക് അടയ്ക്കുക.

- വലത് മൂക്കിലൂടെ ദീര്‍ഘമായി ശ്വാസം ഉള്ളിലേക്ക് എടുക്കുക.

- ശേഷം, ഇടത് മൂക്കിലൂടെതന്നെ ശക്തിയായി ശ്വാസം പുറത്തേക്ക് വിടുക.

- ഇപ്രകാരം 20 പ്രാവശ്യം ആവര്‍ത്തിക്കുക.

- അതിനുശേഷം രണ്ട് കൈകളും തുടയില്‍ വച്ച് വിശ്രമിക്കുക.

- അല്പ സമയത്തിനുശേഷം ഇടത് മൂക്ക് അടച്ച് വലതിലൂടെ ശ്വാസം ഉള്ളിലേക്ക് എടുക്കുക. വലതിലൂടെത്തന്നെ ശക്തിയായി ശ്വാസം പുറത്തേക്ക് വിടുക. 20 പ്രാവശ്യം ആവര്‍ത്തിക്കുക.

- പരിശീലന സമയത്ത് കണ്ണുകള്‍ അടഞ്ഞിരിക്കണം. ശ്രദ്ധ ശ്വാസോഛ്വാസത്തില്‍ മാത്രമായിരിക്കണം.

2. ഭസ്ത്രിക രണ്ടാം ഭാവം

വജ്രാസനത്തിലേക് വരിക.

ചിത്രം 2-ല്‍ കാണുന്നതുപോലെ കൈചുരുട്ടി പിടിക്കുക. തള്ളവിരല്‍ നിവര്‍ന്നിരിക്കണം.

കൈമുട്ട് മടക്കി, ചുരുട്ടിയ കൈകള്‍ തോളിനോട് ചേര്‍ത്ത് കൊണ്ടു വരിക.

വേഗത്തില്‍ ശ്വാസം ഉള്ളിലേക്ക് എടുത്തുകൊണ്ട് ഇരു കൈകളും മേലേക്ക് ഉയര്‍ത്തുക. അതേ സമയം കൈവിരലുകള്‍ നിവര്‍ത്തുകയും ചെയ്യണം.

ശക്തിയായി ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് ഇരു കൈകളുടെയും മുഷ്ടി ചുരുട്ടി തോളിനോട് ചേര്‍ത്ത് കൊണ്ട് വരിക.

ഇപ്രകാരം 20 പ്രാവശ്യം വേഗത്തില്‍ ആവര്‍ത്തിക്കുക. ഒരേ സമയം 20 പ്രാവശ്യം പ്രയാസമുള്ളവര്‍ തുടക്കത്തില്‍ 10 തവണ ആവര്‍ത്തികുക. പടിപടിയായി കൂട്ടിക്കൊണ്ട് വരിക.

നാഡീവ്യവസ്ഥയെ ശക്തിപ്പെടുത്തി, മാനസിക പിരിമുറുക്കം മാറ്റി, ശ്വാസകോശ സംന്ധമായ രോഗങ്ങളകറ്റി നമ്മുടെ ശ്രദ്ധയെ ഏകാഗ്രമാക്കുന്നു ഈ പരിശീലനം.

യോഗാചാര്യ
സൈജു തുരുത്തിയില്‍

Share this article ->FacebookGoogle+TwitterLinkedInPinterestEmail

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ സ്മാര്‍ട്ട്‌ ഫാമിലി ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

1 × two =

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>