രാജകീയ പ്രൗഢിയോടെ രാജഗിരി

rajagiri institutions

കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തില്‍ സമുന്നതമായ സ്ഥാനം അലങ്കരിക്കുന്ന രാജഗിരി ഗ്രൂപ്പ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് മറ്റൊരു കാല്‍വയ്പ്പിലേക്ക്, -  ’രാജഗിരി ഹെല്‍ത്ത് കെയര്‍ ആന്റ് ഹോസ്പിറ്റല്‍സ്’.

വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ അഭിമാനമാണ് രാജഗിരി. നാളിതുവരെ രാജഗിരി എന്ന ബ്രാന്റ് നെയിം സമ്മാനിച്ചത്. സമാനതകളില്ലാത്ത ഉന്നതനിലവാരത്തിലുള്ള വിദ്യാഭ്യാസ പരിശീലനമാണ്. ഗുണമേന്മയുടെയും സാമുഹ്യ പ്രതിന്ധതയുടെയും പേരില്‍ എന്നും തലഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന രാജഗിരി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്, ആതുര മേഖലയിലേയ്ക്കും കടക്കുന്നു എന്നതാണ് പുതിയ രാജഗിരി വിശേഷം.

ഉന്നത വിദ്യാഭ്യാസ രംഗത്ത് നിരവധി സ്ഥാപനങ്ങളുള്ള രാജഗിരി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്റെ ആതുര ശുശ്രൂഷ രംഗത്തെ പുതിയ കാല്‍വയ്പ്പ് കേരളജനതക്കു തന്നെ ഒരു മുതല്‍ക്കൂട്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.

എല്ലാ വിഭാഗം ജനങ്ങളിലേക്കും അറിവ് എത്തിക്കുക എന്നതായിരുന്നു രാജഗിരിയുടെ എന്നത്തേയും ലക്ഷ്യം. അവിടെ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ തന്നെയാണ്, ഇതിന്റെ ഏറ്റവും വലിയ തെളിവ്. അറിവിന്റെ വിവിധ മേഖലകളിലേയ്ക്കുള്ള വാതിലുകള്‍ രാജഗിരി തുറക്കുന്നു.

കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ്

രാജഗിരിയുടെ ആദ്യ വിദ്യാഭ്യാസ സംരംഭമായിരുന്നു 1955ല്‍ ആരംഭിച്ച സോഷ്യല്‍ സയന്‍സ് കോളേജ്. NACC ന്റെ എ ഗ്രേഡ് ലഭിച്ച രാജഗിരി കോളേജ് ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച സോഷ്യല്‍ സയന്‍സ് കോളേജുകളില്‍ ഒന്നാണ്. എറണാകുളം ജില്ലയിലെ കളമശേരിയിലുള്ള സോഷ്യല്‍ സയന്‍സ് കോളേജില്‍ സോഷ്യല്‍ സയന്‍സില്‍ PHD, MSW, PGDAHS, BSW എന്നീ കോഴ്സുകളാണ് ഉള്ളത്. ഹില്‍ ക്യാംപസ് എന്നു വിളിക്കുന്ന കളമശ്ശേരിയിലുള്ള ക്യാംപസില്‍ സോഷ്യല്‍ സയന്‍സിനു പുറമേ മാസ്റ്റര്‍ ഓഫ് കപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബാച്ചിലര്‍ ഓഫ് ലൈബ്രറി ഇന്‍ഫൊര്‍മേഷന്‍ സയന്‍സ് എന്നീ കോഴ്സുകളും ഉണ്ട്.

രാജഗിരി സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസ്

വികസിച്ചു കൊണ്ടിരിക്കുന്ന കോര്‍പറേറ്റ് മേഖലയുടെ സാധ്യതകളിലേക്ക് കുട്ടികളെ സജ്ജരാക്കുന്നതിനുതകുന്ന വിധത്തിലാണ് രാജഗിരി സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസ് പ്രവര്‍ത്തിക്കുന്നത്. എറണാകുളത്തിന്റെ ഐ.ടി. തലസ്ഥാനമായ കാക്കനാടാണ്. ഇതിന്റെ കേന്ദ്രം. വിദ്യാഭ്യാസത്തിനപ്പുറം കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും കൂടി ഊന്നല്‍ നല്‍കിയാണ് രാജഗിരിയിലെ ട്രെയിനിംഗ്. രാജഗിരിയിലെ മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്ന സാമൂഹിക പ്രതിദ്ധതയും കോര്‍പ്പറേറ്റ് മേഖലയെ നയിക്കുന്നതിനുള്ള അടിസ്ഥാന പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നു.

കോര്‍പ്പറേറ്റ് മേഖലയിലേക്ക് സാധ്യതകള്‍ തുറക്കുന്ന നാല് പ്രധാനപ്പെട്ട കോഴ്സുകളാണ് രാജഗിരി സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസില്‍ ഉള്ളത്.

1. MBA - Master of Business Administration
2. MHRM - Master of Human Resources Management,
3. PGDM –  Post Graduate Diploma in Management
4. IMP – International Management Programe.

രാജഗിരി സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി അഫിലിയേഷനും ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യൂക്കേഷന്‍ അംഗീകൃതവുമാണ് രാജഗിരി സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി. വിദ്യാര്‍ത്ഥികളെ സാമൂഹിക, ഔദ്യോഗിക, മാനുഷിക പരിഗആന്റ്ണനയുള്ളവരായി വളര്‍ത്തിക്കൊണ്ടു വരുന്നതിലാണ് സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി ഊന്നല്‍ നല്‍കുന്നത്.

ഏഴ് അണ്ടര്‍ ഗ്രാഡുവേറ്റ് പ്രോഗ്രാമുകളാണ് രാജഗിരി സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജിയില്‍ ഉള്ളത്.

1. അപ്ലെഡ് ഇലക്ട്രോണിക്സ് ഗആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗ്
2. കപ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്
3. ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്
4. ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക് എഞ്ചിനീയറിംഗ്
5. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി.
6. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്
7. സിവില്‍ എന്‍ജിനിയറിംഗ്

ആറ് പോസ്റ്റ് ഗ്രാഡുവേറ്റ് പ്രോഗ്രാമുകളും ഇവിടെയുണ്ട്.

1. VLSI എംഡഡ് സിസ്റ്റംസ്
2. കപ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ ഫോര്‍മേഷന്‍ സിസ്റ്റം
3. സിഗ്നല്‍ പ്രോസസിംഗ്
4. ഇന്റസ്ട്രീയ ഡ്രൈവ്സ് ആന്റ് കണ്‍ട്രോള്‍
5. നെറ്റ്വര്‍ക്ക് എഞ്ചിനീയറിംഗ്
6. കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്

രാജഗിരി ഹെല്‍ത്ത് കെയര്‍ ആന്റ് എഡ്യുക്കേഷന്‍ പ്രൊജക്ട്

550 ബെഡുകളുമായി ഒരുക്കുന്ന റെഫറല്‍ ആശുപത്രിയാണ് രാജഗിരി ഹോസ്പിറ്റല്‍. 2014 മാര്‍ച്ച് 19-ന് ആരംഭിക്കുന്ന ഹോസ്പിറ്റലിന്റെ വളര്‍ച്ചയുടെ പൂര്‍ണ്ണതയായി മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ രാജഗിരി ലക്ഷ്യം വയ്ക്കുന്നു. മികച്ച ഗുണനിലവാരമുള്ള ചികിത്സ സാധാരണക്കാരനും താങ്ങാനാവുന്ന ചിലവില്‍ നല്‍കുക എന്നതാണ് രാജഗിരിയുടെ ലക്ഷ്യം.

ബ്രാന്റ് രാജഗിരി

രാജഗിരിയെന്ന പേര് വിദ്യാഭ്യാസ മേഖലയിലെ വിശ്വസ്തതയുടെയും ഗുണമേന്‍മയുടെയും പര്യായമായി മാറിക്കഴിഞ്ഞു. മികച്ച വിദ്യാഭ്യാസത്തിനൊപ്പം വിദ്യാര്‍ത്ഥികളിലേയ്ക്ക് സാമൂഹിക പ്രതിദ്ധതകൂടി പകര്‍ന്നു നല്‍കുന്നതാണ് രാജഗിരിയുടെ ഓരോ വിദ്യാഭ്യാസ സംരംഭവും. പ്രീപ്രൈമറി മുതല്‍ പോസ്റ്റ് ഡോക്ടറല്‍ ലെവല്‍ വരെയുള്ള കോഴ്സുകള്‍ രാജഗിരി വിദ്യാപീഠത്തിന്റെ കുടക്കീഴിലുണ്ട്.

Share this article ->FacebookGoogle+TwitterLinkedInPinterestEmail

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ സ്മാര്‍ട്ട്‌ ഫാമിലി ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

11 + eleven =

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>