കാടാണ് സീമ

Seema Suresh

ഭര്‍ത്താവ് വാങ്ങിക്കൊടുത്ത ക്യാമറയുമായി കാടുകയറുന്ന സീമ സുരേഷ് ശ്രീലയം

പ്രീഡിഗ്രിയും ഡിഗ്രിയും കഴിഞ്ഞ് ഇക്ണോമിക്സില്‍ പി.ജിക്ക് ചേര്‍ന്നപ്പോഴാണ് സീമയ്ക്കൊരു തിരിച്ചറിവുണ്ടായത്. പണ്ടു ശ്രീനിവാസനുണ്ടായതുപോലെ കേരളത്തില്‍ തേങ്ങയെക്കാള്‍ കൂടുതല്‍ ഇക്ണോമിക്സുകാരാണെന്ന തിരിച്ചറിവ്. വാട്ട് നെക്സ്റ്റ് എന്ന് ചിന്തിച്ചിരുന്ന നാളുകളില്‍ ഒന്നില്‍ സീമ ഒരു സിനിമക്കുപോയി ജോഷിയുടെ ന്യൂഡല്‍ഹി. അതിലെ വിശ്വനാഥന്‍ സീമയില്‍ ബാധയായി. സ്ക്രീനില്‍ ഫ്രെയ്മുകള്‍ ഓരോന്നും മിന്നിമാഞ്ഞപ്പോള്‍ തീരുമാനിച്ചു, പഠിച്ച് ഒരു പത്രപ്രവര്‍ത്തകയാകണം. അങ്ങനെ ഇക്ണോമിക്സ് ഉപേക്ഷിച്ച് ഭാരതീയ വിദ്യാഭവന്റെ ജേര്‍ണലിസം കോഴ്സിനു ചേര്‍ന്നു. പക്ഷെ അവളൊരു പത്രപ്രവര്‍ത്തകയായില്ല. ഇന്നവളുടെ ഇഷ്ടയിടം കാടാണ്. സീമ സുരേഷിന്റെ ജീവിതത്തിന്റെ ഫ്രെയ്മുകളിലൂടെ.

വിപ്ലവ തീരുമാനങ്ങള്‍

ജേര്‍ണലിസം പഠിച്ചിറങ്ങിയപ്പോള്‍ ഞാന്‍ ഇന്റേണ്‍ഷിപ്പിനുവേണ്ടി എ.സി.വിയില്‍ ചേര്‍ന്നു. അവിടെ വച്ചാണ് സുരേഷിനെ പരിചയപ്പെട്ടത്. അദ്ദേഹം അവിടുത്തെ ക്യാമറാമാനും എഡിറ്ററും ഒക്കെ ആയിരുന്നു. വിവാഹക്കാര്യം വീട്ടിലറിയുമ്പോള്‍ ഒരു വിപ്ലവമാണു പ്രതീക്ഷിച്ചത്. ഞാന്‍ നായരും അദ്ദേഹം ബ്രാഹ്മിണും ആണ്. പക്ഷെ വീട്ടുകാര്‍ എതിര്‍ത്തില്ല. വിവാഹം നടത്തിത്തന്നു. സുരേഷാണ് ക്യാമറയുടെ ബാലപാഠങ്ങള്‍ എനി ക്കു പറഞ്ഞു തന്നത്. ആദ്യമായി ഒരു ക്യാമറയും വാങ്ങിത്തന്നു നിക്കോണ്‍. അദ്ദേഹത്തിന്റെ ഡോക്യുമെന്ററികളിലൊക്കെ ഞാന്‍ സഹായിക്കാന്‍ തുടങ്ങി. കുറേവര്‍ ഷം ചില മാസികകളിലും ജോലി ചെയ്തു. അതിനിടക്ക് അദ്ദേഹത്തിന് ദുബായ് ആഭ്യന്തര മന്ത്രാലയത്തില്‍ ജോലികിട്ടി. ഇടക്കിടെ ലീവെടുത്ത് ഞാന്‍ അങ്ങോട്ടുപോകും. ദുബായില്‍ ആയിരു ന്നപ്പോള്‍ ഫോട്ടോഗ്രഫിയില്‍ ഒരു വര്‍ക്ഷോപ്പിനെക്കുറിച്ചുള്ള വാര്‍ത്ത നെറ്റില്‍ കണ്ടു. ഒപ്പം എന്‍.എ നസീറിന്റെ ക്ലാസും.

ദൈവം തീരുമാനിച്ച വഴിയേ

പ്രകൃതിയോട് ഒരു പ്രത്യേക ഇഷ്ടം എനിക്ക് കുഞ്ഞുന്നാളിലേ ഉണ്ടായിരുന്നു. അതിനു കാരണം എന്റെ അച്ഛനാണ്. കൃഷിയെ ഒരുപാടു സ്നേഹിക്കുന്ന ഒരാളായിരുന്നു അദ്ദേഹം. ഇപ്പോഴും ഏതുനേരവും അച്ഛന്‍ പറമ്പിലാണ്. ഫോട്ടോഗ്രഫിയോട് താത്പര്യം ഉണ്ടായിരുന്നതുകൊണ്ട് വര്‍ക്ക്ഷോപ്പിനെക്കുറിച്ചു കേട്ടപ്പോള്‍ ഞാന്‍ അതിന്റെ സംഘാടകന്‍ നൗഷാദിനെ വിളിച്ചു. എന്‍.എ നസീറിന്റെ ക്ലാസ് ഉണ്ടാകും എന്നതാണ് എന്നെ ആകര്‍ഷിച്ച പ്രധാന ഘടകം. എന്‍.എ നസീറിന്റെ ഒരുപാടു ലേഖനങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ടായിരുന്നു. അങ്ങനെ ആ ക്യാമ്പില്‍ പങ്കെടുക്കാന്‍ ഞാന്‍ കൊച്ചിയിലെത്തി. ഫോട്ടോ ഗ്രഫിക്കുവേണ്ടിയല്ല ഞാന്‍ ആ ക്യാമ്പില്‍ പോയത്. കാടെന്താണെന്നറിയാനുള്ള ആഗ്രഹത്തിലാണ്. തൃശ്ശൂര്‍ ജില്ലയിലെ ചിമ്മിനി വൈല്‍ഡ് ലൈഫ് സാഞ്ചുറിയിലേക്ക് ഒരു യാത്രയും ആ ക്യാമ്പില്‍ സംഘടിപ്പിച്ചിരുന്നു.

ആദ്യ പാഠങ്ങള്‍

നസീര്‍ എപ്പോഴും പറയും ഒരു ഫോട്ടോഗ്രാഫര്‍ ആദ്യം അറിയേണ്ടത് കാടാണ്. കാടെന്താണെന്ന് മനസ്സിലാക്കിയതിനു ശേഷമേ നമ്മള്‍ ഫോട്ടോഗ്രഫിയിലേക്ക് കടക്കാവൂ എന്ന്. രണ്ടു ദിവസമായിരുന്നു ആ ക്യാമ്പ്. ക്യാമ്പുകഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി, ഫോട്ടോഗ്രഫി എന്റെ ദേഹത്തു കയറിയ ഒരു ബാധയാണെന്ന്. അതു മനസ്സിലായപ്പോള്‍ സുരേഷ് എന്നോടു പറഞ്ഞു എന്നാല്‍ നീ ഫോട്ടോഗ്രഫി പഠിച്ചോളൂ, നിനക്ക് പറ്റിയ പ്രൊഫഷനാണതെന്ന്.

ഷൂട്ട് സ്കൂള്‍

നാട്ടിലെത്തി ഞാന്‍ നൗഷാദിന്റെ ഷൂട്ട് സ്കൂളില്‍ ചേര്‍ന്നു. തിയറിയെക്കുറിച്ചെല്ലാമുള്ള ക്ലാസ് അവിടുന്നു കിട്ടി. പിന്നെ എന്റെ ക്യാമറ അപ്ഡേറ്റ് ചെയ്തു. നിക്കോണ്‍ 7000 മേടിച്ചു. അതും സുരേഷ് തന്നെയാണ് മേടിച്ചു തന്നത്. ആദ്യമൊക്കെ എടുക്കുന്ന ഫോട്ടോകളില്‍ പലതും ശരിയാകാറില്ല. ഒരു 5000 എണ്ണം എടുത്താല്‍ അഞ്ചെണ്ണമൊക്കെയേ നല്ല ഫ്രെയ്മില്‍ കിട്ടൂ. യാത്രകള്‍ കൂടിയപ്പോള്‍ എടുക്കുന്ന ഫോട്ടോയുടെ ഭംഗിയും കൂടി. കാട്ടിലൊക്കെ ഫോട്ടോയെടുക്കാന്‍ പോകുമ്പോള്‍ കുറഞ്ഞത് 400 എം.എം ലെന്‍സ് എങ്കിലും വേണം. പുതിയ ക്യാമറ വാങ്ങിക്കുന്ന കാര്യമൊക്കെ സുരേഷിനോടു പറഞ്ഞപ്പോള്‍ നീ നന്നായി എടുത്തു പഠിക്ക് എന്നു പറഞ്ഞു. ഫെബ്രുവരി എട്ടിനാണ് ഞങ്ങളുടെ വിവാഹ വാര്‍ഷികം. അന്നദ്ദേഹം സര്‍പ്രൈസായി എനിക്ക് കാനന്‍ 6 ഡി ഫുള്‍ഫ്രെയിം ക്യാമറയും 100-400mm ലെന്‍സും വാങ്ങിത്തന്നു. നല്ല ഫോട്ടോഗ്രാഫറാകാന്‍ കാടിനെക്കുറിച്ചും ക്യാമറയെക്കുറിച്ചും പുതിയ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കണം. കൂടുതല്‍ വായിച്ചും പഠിച്ചും ക്യാമറയില്ലാതെ മുറ്റത്തേക്കിറങ്ങാന്‍ പറ്റില്ല എന്നായി.

സൗഹൃദങ്ങളും ക്യാമറയും

സു ഹൃത്തുക്കളുമൊത്താണ് ഇപ്പോള്‍ കാട്ടിലേക്കുള്ള യാത്രകള്‍. ഞങ്ങള്‍ ഓരോരോ യാത്രകള്‍ സംഘടിപ്പിക്കും. അപ്പോള്‍ ഫ്രീയായിട്ടുള്ളവര്‍ ചേര്‍ന്ന് യാത്രപോകും. പലര്‍ക്കും തോന്നാം സ്ത്രീകള്‍ക്കുപറ്റിയ മേഖലയാണോ, ഈ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി എന്നൊക്കെ. കാട്ടിലെ മൃഗങ്ങളെക്കാള്‍ കൂടുതല്‍ സൂക്ഷിക്കേണ്ടത് പലപ്പോഴും മനുഷ്യരെയാണ്. കാട്ടിലേക്ക് കഴിവതും ഒറ്റക്കുപോകരുത്. ചില പ്പോള്‍ അവിടെ വേറെ ആരെങ്കി ലുമൊക്കെ ഉണ്ടാകും. കഴിവതും വിശ്വസ്തരായ സുഹൃത്തുക്കള്‍ക്കൊപ്പം പോകുക. ഗ്രൂപ്പില്‍ ഒരു പ്രശ്നക്കാരനുണ്ടെങ്കില്‍ നമുക്ക് സമാധാനത്തോടെ കാട്ടിലേക്കു പോകാന്‍ പറ്റില്ല. ഞാന്‍ റെസ്പെക്ട് ചെയ്യുന്ന എന്നെ റെസ്പെക്ട് ചെയ്യുന്ന ഗ്രൂപ്പിനൊപ്പമേ ഞാന്‍ പോകാറുള്ളു. നെഗറ്റീവായ ഒരനുഭവം പോലും എനിക്കുണ്ടായിട്ടില്ല – ജിതിന്‍, അഭിലാഷ്, സതീഷ് എടുത്തുപറയണം ഇവരുടെ പേരുകള്‍. ഇവര്‍ മൂന്നുപേരും ബാങ്ക് ഉദ്യോഗസ്ഥരാണ്. ഫോട്ടോ ഗ്രഫിയോടുള്ള ഇഷ്ടം കൊണ്ട് കാടും മേടും കയറി നടക്കുന്നവര്‍. ഞങ്ങള്‍ നാലുപേരും ചേര്‍ന്നാണ് മിക്കവാറും യാത്രകള്‍. എന്തൊക്കെപറഞ്ഞാലും സ്ത്രീകള്‍ക്ക് പരിമിതികള്‍ ഉണ്ട്. മാനസികമായ പിന്തുണ തന്ന് എനിക്കൊപ്പമുള്ള സുഹൃത്തുക്കളാണിവര്‍.

പിടിക്കാത്ത പുലിവാല്‍

ഒരിക്കല്‍ ബന്ദിപ്പൂരേക്കുള്ള യാത്രയില്‍ ഒരു പുലി ഞങ്ങളുടെ വണ്ടിക്കു മുകളിലേക്ക് എടുത്തു ചാടി. സാധാരണ അങ്ങനെ വല്ല കാഴ്ചയും കണ്ടാല്‍ ക്യാമറയെടുത്ത് തുരുതുരാ ക്ലിക്ക് ചെയ്യുകയാണ് പതിവ്. പക്ഷെ ഞങ്ങള്‍ അനങ്ങിയില്ല. ഒരു സിനിമാതാരത്തെ മുന്നില്‍ കാണുന്ന എക്സൈറ്റ്മെന്റ് ഞങ്ങള്‍ക്കുണ്ടായിരുന്നു. ഞ ങ്ങളുടെ മടിയിലൊക്കെ ക്യാമറയുമുണ്ടായിരുന്നു. പക്ഷെ ആരും അനങ്ങിയില്ല. ഞങ്ങളതിനെ കണ്ണു നിറച്ചു കണ്ടു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ഒരു മരത്തിന്റെ പിന്നിലേക്കതു മറഞ്ഞു. അപ്പോഴാണ് ഓര്‍ത്തത് ഒരു ക്ലിക് എങ്കിലും ചെയ്യാമായിരുന്നുവെന്ന്. അങ്ങനെ പലതവണ പുലിയെ കണ്ണുനിറച്ചു കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ ഒന്നുക്ലിക്ക് ചെയ്യാന്‍ പറ്റിയിട്ടില്ല. പലരും വിളിച്ച് പുലിയെ ക്ലിക്ക് ചെയ്തു എന്നു പറയുമ്പോള്‍ എന്റെ മനസ്സില്‍ സങ്കടമാണ്. എനിക്കൊരു ക്ലിക്ക് പറ്റുന്നില്ലല്ലോ എന്നോര്‍ത്ത്. ഒരിക്കല്‍ പുലി അടുത്തുണ്ടെന്ന് പറഞ്ഞുകേട്ട് ഹൈസ് പീഡില്‍ വണ്ടി ഓടിച്ചു ചെന്നെങ്കിലും എനിക്കു പുലിയുടെ വാലുമാത്രമേ കാണാന്‍ പറ്റിയുള്ളൂ. പുലിയുടെ ഏറ്റവും അടുത്തുനിന്നുള്ള ഒരു ഫോട്ടോ. അതാണ് എന്റെ സ്വപ്നം.

elephant bandipur forest

കഴിഞ്ഞ ഓഗസ്റ്റില്‍, മുതുമലയില്‍ നിന്ന് ബന്ദിപ്പൂരേക്കുള്ള യാത്രക്കിടയിലാണ് ഞാന്‍ ഈ കൊമ്പനെ കാണുന്നത്. നല്ല മഴയുള്ള ഒരു ദിവസമായിരുന്നു അത്. ഒരുകൂട്ടം ഫോട്ടോഗ്രാഫേഴ്സ് ഉണ്ട് വണ്ടിയില്‍. മഴയൊന്ന് തോര്‍ന്ന് ഞങ്ങള്‍ പുറം കാഴ്ചകളും കണ്ടിരിക്കുമ്പോഴാണ് ഈ ഒറ്റയാന്‍ ഞങ്ങ ളുടെ ശ്രദ്ധയില്‍ പെടുന്നത്. ആരോടോ ഉള്ള ദേഷ്യം തീര്‍ക്കുന്ന തുപോലെ ഒരുമരം കുത്തിമറിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാ ണ് അവന്‍. അഞ്ചുമിനിറ്റോളം ഞങ്ങള്‍ ഫോട്ടോയെടുത്തു. കുറച്ചുകഴിഞ്ഞപ്പോള്‍ കൊമ്പന്‍ കൂടുതല്‍ അക്രമാസക്തനായി. അപ്പോള്‍ ഞങ്ങള്‍ വണ്ടിയെടുത്ത് പോന്നു.

കരടി ഫാമിലി

കഴിഞ്ഞ ഓഗസ്റ്റില്‍ പെരുമഴപെയ്യുന്ന ഒരു ദിവസം ഞങ്ങള്‍ ബന്ദിപ്പൂരിലായിരുന്നു. ക്യാമറ നനയണ്ട എന്നു കരുതി എല്ലാവരും വണ്ടിയില്‍ കയറി. വണ്ടി കാട്ടില്‍ നിന്ന് റോഡിലേക്കു തിരിഞ്ഞപ്പോള്‍ പൊന്തക്കാടിനപ്പുറം കറുത്ത മൂന്നു രൂപങ്ങള്‍. ഒരു കരടിയും രണ്ടു കുഞ്ഞുങ്ങളും. മഴ നനയാതിരിക്കാന്‍ കെട്ടിപ്പിടി ച്ചു നില്‍ക്കുകയാണ് എല്ലാവരും തുരുതുരെ ക്ലിക് ചെയ്തു. ഞാന്‍ ഒന്‍പതു ക്ലിക് ചെയ്തു. മഴയത്ത് ഫോക്കസ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും എനിക്ക് നല്ല പടം തന്നെ കിട്ടി. അത് ഒരു യാത്രാ മാഗസിനില്‍ പ്രസിദ്ധീകരിച്ചു. ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്കിലും ഒരെണ്ണം ഫ്രെയിം ചെയ്തുകൊടുത്തു. അവര്‍ക്ക് അത്ഭുതമായിരുന്നു മൂന്ന് കരടികളെ ഒരുമിച്ചു കിട്ടിയതില്‍. ഇപ്രാവശ്യം പോയപ്പോള്‍ ഒരുപാട് ആവശ്യക്കാര്‍ ആ ഫോട്ടോയ്ക്കുണ്ട് എന്നവര്‍ പറഞ്ഞു.

ഫെയ്സ്ബുക്ക്

യ്സ്ബുക്കിനൊക്കെ ഒരു പാട് ചീത്തവശങ്ങളുണ്ടെങ്കിലും എനിക്ക് തോന്നുന്നത് ഫോട്ടോഗ്രാഫിക്ക് ഇത്രയും പ്രയോജനം ചെയ്യുന്ന വേറൊന്നില്ല എന്നാണ്. ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ ഇടുമ്പോള്‍ ലഭിക്കുന്ന കമന്റുകള്‍ ഞങ്ങള്‍ക്കൊക്കെ വളരെ വലിയ ഇന്‍സ്പിരേഷനാണ്. അതുപോലെ സമാനസ്വഭാവമുള്ള സുഹൃത്തുക്കളെ കണ്ടെത്താനും ഫെയ്സ്ബുക്ക് സഹായിക്കുന്നുണ്ട്. ലോകം മുഴുവന്‍ സഞ്ചരിച്ച് ഫോട്ടോകളെടുത്ത മോഹന്‍തോമസിനെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടാന്‍ സാധിച്ചു. കഴിഞ്ഞ തവണ ബന്ദിപൂരുപോയപ്പോള്‍ നേരിട്ടുകാണാനും കഴിഞ്ഞു. എന്നെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് വിദേശത്തുള്ള ആളുകളാണ്. ഫെയ്സ്ബുക്കിലൂ ടെയാണ് അവരിലേക്ക് എന്റെ ചിത്രങ്ങള്‍ എത്തുന്നത്. കുറച്ചുകൂടി ചിത്രങ്ങള്‍ എന്റെ കളക്ഷനില്‍ ചേര്‍ത്ത് ഒരു പ്രദര്‍ശനം നടത്തണമെന്ന ആഗ്രഹം മനസ്സിലുണ്ട്. പിന്നെ ഒരുപാടു യാത്രകള്‍ ചെയ്യണം.

Share this article ->FacebookGoogle+TwitterLinkedInPinterestEmail

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ സ്മാര്‍ട്ട്‌ ഫാമിലി ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

1 × five =

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>