സ്റ്റൈലന്‍ സ്റ്റെയര്‍

staircase

ണ്ടു നിളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വെറും ഏണില്ല സ്റ്റെയര്‍ കെയ്സ്

ആധുനിക ഗൃഹനിര്‍മ്മാണത്തില്‍ വെറും നടകള്‍ അല്ല സ്റ്റെയര്‍കെയ്സുകള്‍. അത്ഭുതത്തിന്റെ കവാടങ്ങളാണ്. നിങ്ങളുടെ മനസ്സിന്റെ പുതുമയും സ്റ്റൈലും നിര്‍വചിക്കുന്ന ഇടം. വ്യത്യസ്തമായ സ്റ്റൈലും മെറ്റീരിയലും ഉപയോഗിച്ച് സ്റ്റെയര്‍കെയ്സുകളെ നിങ്ങളുടെ വീടിന്റെ പ്രധാന ആകര്‍ഷണ കേന്ദ്രമാക്കിമാറ്റാം.

ഡിസൈന്‍ തിരഞ്ഞെടുക്കുമ്പോള്‍

സ്റ്റെല്‍ മാത്രം നോക്കി സ്റ്റെയര്‍കെയിസിന്റെ ഡിസൈന്‍ തീരുമാനിക്കരുത്. വീടിന്റെ സ്ഥലസൗകര്യവും കൂടി കണക്കിലെടുക്കണം. ഡ-ിള്‍സൈഡ് സ്റ്റെയര്‍കെയ്സ് വലിയ മുറിക്കേ ഇണങ്ങൂ. ചെറിയ മുറിയിലാണ് സ്റ്റെയര്‍ കെയ്സ് ഒരുക്കുന്നതെങ്കില്‍ നേരെയുള്ള സ്റ്റൈലോ, ‘എല്‍’ ഷെയ്പ്പോ തിരഞ്ഞെടുക്കാം.

എന്ത് ഉപയോഗിക്കണം?

വീടിന്റെ മറ്റു ഭാഗങ്ങളോട് ഇണങ്ങി നില്‍ക്കുന്നതാകണം സ്റ്റെയര്‍ക്കെയിനായി ഉപയോഗിക്കുന്ന മെറ്റീരിയലും. വീടിന്റെ മറ്റുഭാഗങ്ങള്‍ ട്രെഡീഷണല്‍ സ്റ്റൈലിലാണെങ്കില്‍ സ്റ്റെയര്‍കെയ്സിലും ആ രീതി പിന്തുടരണം. സ്റ്റെയര്‍കെയ്സില്‍ കാര്‍പ്പറ്റുകളും, മറ്റും ഉപയോഗിക്കുന്നതായിരുന്നു ഒരു കാലത്തെ രീതി. സ്റ്റീലും, മരവുമൊക്കെ ഉപയോഗിച്ചുള്ള സ്റ്റെയര്‍ കെയ്സ് ആണ് ഈ കാലത്തെ ട്രെന്റ്. സ്റ്റെയര്‍കെയ്സിന് റീലുകള്‍ കൊണ്ടുള്ള കൈവരികള്‍ നല്‍കിയാല്‍ വീടിനാകെ ഒരു സ്പോട്ടീ ലുക്ക് കിട്ടും. തടികൊണ്ടുള്ള റീലുകള്‍ പരമ്പരാഗത പ്രൗഢിയും, മെറ്റല്‍ റീലുകള്‍ മോഡേണ്‍ സ്റ്റൈലും നല്‍കും.

സ്റ്റെയര്‍കെയ്സ് ഡിസൈനുകള്‍

ഫ്ളോട്ടിംഗ് സ്റ്റെയര്‍കെയ്സ്

അന്തരീക്ഷത്തില്‍ ഫ്ളോട്ടു ചെയ്തു നില്‍ക്കുന്നതുപോലെ തോന്നിക്കുന്ന നടകളുള്ള സ്റ്റെയര്‍കെയ്സുകളാണ് ഫ്ളോട്ടിംഗ് സ്റ്റെയര്‍കെയ്സ്. ഭിത്തിയോടോ പെട്ടന്ന് ശ്രദ്ധയില്‍ പെടാതെ ഗ്ലാസിനോടോ ഒക്കെയായിരിക്കും നടകള്‍ ബന്ദിപ്പിച്ചിരിക്കുക.

സ്പൈറല്‍ സ്റ്റെയര്‍കെയ്സ്

വളഞ്ഞു കയറുന്ന രീതിയിലുള്ള സ്റ്റെയര്‍കെയ്സുകളാണ് സ്പൈറല്‍ സ്റ്റെയര്‍കെയ്സ്. സ്ഥലം ഏറ്റവും കുറച്ചുമതി എന്നതാണ് ഇത്തരം സ്റ്റെയര്‍ കെയ്സുകളുടെ ഏറ്റവും വലിയ പ്രയോജനം. ഉയരം കുറവുള്ള നിലകളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ തിരഞ്ഞെടുക്കാവുന്ന കിടിലന്‍ ആശയമാണിത്.

സ്പ്ളിറ്റ് ലെവല്‍ സ്റ്റെയര്‍കെയ്സ്

രണ്ട് ലെവലുകളായി സ്റ്റെയര്‍കെയ്സ് ഒരുക്കുന്നതാണ് സ്പ്ളിറ്റ് ലെവല്‍ സ്റ്റെയര്‍കെയ്സ്. കുറച്ചു നടകള്‍ കയറി ഒരു പ്ലാറ്റ്ഫോമിലേക്ക് ചെല്ലുന്നു, അവിടെ കുറച്ച് ഫ്രീ സ്പെയ്സ്. അവിടെ നിന്ന് അടുത്ത നിലയിലേക്കുള്ള നടകള്‍. ഇത്തരം രീതിയാണ് സ്പ്ളിറ്റ് ലെവല്‍ സ്റ്റെയര്‍കെയ്സില്‍. ഫ്രീസ്പേസില്‍ കസേരകളോ സെറ്റിയോ ഇടാം.

പെയ്ന്റെഡ് സ്റ്റെയര്‍

വീടിന്റെ മറ്റു ഭാഗങ്ങളില്‍നിന്ന് കോണ്ട്രാസ്റ്റ് ആയ നിറങ്ങള്‍ സ്റ്റെയര്‍കെയ്സിനു നല്‍കുന്ന രീതിയാണ് പെയ്ന്റഡ് സ്റ്റെയര്‍. വീടിനാകെ ഒരു സ്പോട്ടീ ലുക്ക് നല്‍കുന്നതിനും സ്റ്റെയര്‍കെയ്സിനെ ആ കര്‍ഷണകേന്ദ്രമാക്കുന്നതിനും പെയ്ന്റഡ് സ്റ്റെയറിനു കഴിയും.

വാള്‍പേപ്പര്‍ സ്റ്റെയര്‍കെയ്സ്

നടകള്‍ കയറിച്ചല്ലുമ്പോള്‍ നേരേ കാണുന്ന വലിയ ഭിത്തിയില്‍ താഴെ മുതല്‍ മുകള്‍ വരെ എത്തുന്ന രീതിയില്‍ വാള്‍പേപ്പര്‍ ഒട്ടിക്കുന്നതാണ് വാള്‍പേപ്പര്‍ സ്റ്റെയര്‍ കെയ്സ്. മറ്റു ഭിത്തികളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന വാള്‍പേപ്പര്‍ ഒട്ടിച്ചാല്‍ സ്റ്റെയര്‍കെയ്സ് കൂടുതല്‍ ആകര്‍ഷണീയമായി.

ലൈറ്റിംഗ് സ്റ്റെയര്‍കെയ്സ്

നടകള്‍ക്ക് കൂടുതല്‍ ഹൈലൈറ്റ് ലഭിക്കുന്ന രീതിയില്‍ ലൈറ്റ് നല്‍കുന്നതാണ് ലൈറ്റിംഗ് സ്റ്റെയര്‍കെയ്സ്. ലൈറ്റ് എവിടെ നിന്നാണ് വരുന്നതെന്നറിയാത്ത തരത്തില്‍ വേണം ലൈറ്റുകള്‍ അറേഞ്ച് ചെയ്യാന്‍.

ആര്യ എസ്. നായര്‍

Share this article ->FacebookGoogle+TwitterLinkedInPinterestEmail

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ സ്മാര്‍ട്ട്‌ ഫാമിലി ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

2 + five =

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>