തേനഴകി

thenazhaki

ഇനി സൗന്ദര്യത്തിന് കുറച്ച് മധുരവഴി

ചിലരുടെ സൗന്ദര്യം കാണുമ്പോള്‍ നമ്മള്‍ ചിന്തിക്കാറില്ലേ, ഇവര്‍ ഈ സൗന്ദര്യം സംരക്ഷിക്കാന്‍ എന്താണാവോ ചെയ്യുന്നതെന്ന്? ലോകത്തുള്ള മിക്കവാറുംപേര്‍ ചിന്തിക്കാറുണ്ട് മോണാലിസയുടെ സൗന്ദര്യത്തിനു പിന്നില്‍ എന്തായിരിക്കുമെന്ന്. തേനായിരുന്നു മോണാലിസയു ടെ സൗന്ദര്യത്തിനു പിന്നിലെ ഒരു രഹസ്യമെന്നാണ് കഥകള്‍ പറയുന്നത്. സൗന്ദര്യ സംരക്ഷണത്തിനുള്ള ചില മധുര വഴികള്‍.

ഹണി ഫെയ്സ് മാസ്ക്

ഒരു മുട്ടയുടെ വെള്ളയില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. പത്തുമിനിറ്റിനുശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയാം. മുഖത്തെ ചുളിവുകള്‍ക്കും, പ്രായമാകുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് ഹണിഫെയ്സ് പാക്. തൊലി ചുളുങ്ങി തൂങ്ങുന്നത് തടഞ്ഞ് ദൃഢമായി നിലനിര്‍ത്താന്‍ ഈ ഫെയ്സ്പാക് സഹായിക്കും.

ഹെയര്‍ ഷൈന്‍ ടോണിക്

ഷാപൂവിട്ട് മുടി നന്നായി കഴുകിയതിനുശേഷം ഒരു സ്പൂണ്‍ തേന്‍ മുക്കാല്‍ കപ്പ് ചെറു ചൂടുവെള്ളത്തില്‍ കലക്കി തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിനുശേഷം നന്നായി കഴുകികളയുക. മുടി നന്നായി തിളങ്ങാന്‍ പറ്റിയ കണ്ടീഷണറാണിത്.

സ്കിന്‍ ഷൈന്‍ ലോഷന്‍

ഒരു സ്പൂണ്‍ തേനും, ഒരു സ്പൂണ്‍ ഒലീവ് ഓയിലും, ഒരു നാരങ്ങയുടെ നീരും ചേര്‍ത്തിളക്കി, കുളിച്ചതിനുശേഷം ശരീരത്തില്‍ തേയ്ക്കുക. 20 മിനിറ്റിനു ശേഷം ചൂടുവെള്ളത്തില്‍ കഴുകി കളയാം. ഇത് ഒരു നല്ല മോയിസ്ചറൈസര്‍ ആണ്.

ഫേഷ്യല്‍ സ്ക്രബ്

രണ്ട് നുള്ള് കടലപ്പൊടിയും, ഒരു ടീസ്പൂണ്‍ തേനും, ഒരു നാരങ്ങാനിര് പിഴിഞ്ഞതും ചേര്‍ത്ത് മുഖത്ത് തേയ്ക്കുക. കടലമാവ് തൊലിയില്‍ അടിഞ്ഞിരിക്കുന്ന അഴുക്ക് കളയുന്നു. നാരങ്ങനീര് മുഖകാന്തി വര്‍ദ്ധിപ്പിക്കുന്നു. തേന്‍ ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നു. മുഖത്ത് അടിഞ്ഞുകൂടിയ അഴുക്ക് കളഞ്ഞ് ചര്‍മകാന്തി വര്‍ദ്ധിപ്പിക്കും ഈ സ്ക്രബ്.

ഹാവ് എ ഹണി ബാത്ത്

കുളിക്കാനുള്ള വെള്ളത്തില്‍ ഒരുടീസ്പൂണ്‍ തേന്‍ ചേര്‍ക്കുക. ഏറ്റവും ലളിതമായ സൗന്ദര്യ സംരക്ഷണരീതിയാണിത്. ചര്‍മം കൂടുതല്‍ സോഫ്റ്റും സ്മൂത്തും ആകും.

Share this article ->FacebookGoogle+TwitterLinkedInPinterestEmail

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ സ്മാര്‍ട്ട്‌ ഫാമിലി ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

six + three =

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>